ഗോതമ്പുപൊടി 2 കപ്പ് (ഗോതമ്പ് പൊടിക്ക് പകരം മൈദ ഉപയോഗിക്കാനും പറ്റും)
പഞ്ചസാര 1 ടീ സ്പൂൺ (ഓപ്ഷണൽ )
ഉപ്പ് ആവശ്യത്തിന്
മുട്ട 1
വെള്ളം 2 കപ്പ്
യീസ്റ്റ് 1/2 ടീസ്പൂൺ
ക്യാരറ്റ് 1
സവോള 1
മല്ലിയില 1 കൈപിടി
നെയ്യ് അല്ലെങ്കിൽ ഓയിൽ
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും പാകത്തിന് ഉപ്പും ഒരു മുട്ടയും ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാംനല്ലപോലെ മിക്സ് ചെയ്ത് കട്ടകളൊക്കെ ഉടച്ച ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടെ ചേർക്കാംശേഷം അര ടീസ്പൂൺ യീസ്റ്റ് ചേർത്ത് നല്ലപോലെ ഇളക്കി അടച്ചുവെച്ച് 20 മിനിറ്റ് മാറ്റിവെക്കാം20 മിനിറ്റിനു ശേഷം ഇതിലേക്ക് ഒരു വലിയ ക്യാരറ്റ് ഒരു സവോള എന്നിവ ചെറുതായി അരിഞ്ഞതും കുറച്ച് മല്ലിയിലയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാംനി പാനിൽ നെയ്യോ ഓയിലോ തടവിക്കൊടുത്ത് രണ്ടുതവി മാവ് ഒഴിച്ച് അടച്ചുവെച്ച് തിരിച്ചും മറിച്ചും ഒക്കെ ഇട്ട് വേവിച്ചെടുക്കാം
















