ഗായികയും നടിയുമായ ശ്രുതി ഹാസന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ആരാധകരുമായി പങ്കുവെച്ചത് . ഇപ്പോള്‍ എക്‌സ് അക്കൗണ്ടില്‍ വന്നുകൗണ്ടിരിക്കുന്ന പോസ്റ്റുകള്‍ തന്റേതല്ലെന്ന് താരം സ്റ്റോറിയിലുടെ പറഞ്ഞു.
‘പ്രിയ്യപ്പെട്ടവരെ, എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുന്നു. ഇപ്പോഴത്തെ പോസ്റ്റുകള്‍ എന്റേതല്ല. അതിനാല്‍, തിരിച്ചെടുക്കുന്നതുവരെ പേജുമായി ഇന്ററാക്ട് ചെയ്യരുത്’ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലുടെ പറഞ്ഞു. നിരന്തരം ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഹാക്കര്‍മാര്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.
തുടര്‍ച്ചയായി താരത്തിന്റെ എക്‌സ് അക്കൗണ്ടില്‍ ക്രിപ്‌റ്റോ, മീംകോയിന്‍ എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ആരാധകർക്കിടയിൽ ചർച്ചയായാകുകയും സാധാരണയായി ശ്രുതി ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കാറില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ശ്രുതി ഹാസന്‍ തന്നെ രംഗത്തെത്തിയത്.
STORY HIGHLIGHT: shruti haasan x account hacked