മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍ നിലയിലും ധ്യാന്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്നും ധ്യാന്‍ പറയുകയാണ്. എന്നാല്‍ കഥ ഉണ്ടെന്നും നടക്കാനുള്ള സാധ്യത കുറവാണെന്നും ധ്യാന്‍ പറഞ്ഞു. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍………
‘ഞങ്ങള്‍ ലാല്‍ സാറിനെ വെച്ചൊരു സിനിമ ആലോചിക്കുന്നുണ്ട്. ചര്‍ച്ച മാത്രമേ നടക്കുന്നുള്ളൂ, ഞാന്‍ ആലോചിക്കുന്ന സിനിമ അത്തരം ഒരു സിനിമയാണ്. ഒരു കഥ ഉണ്ടായിരുന്നു, ഒരുപാട് മുന്നേ ആലോചിച്ചതാണ്. ആഗ്രഹങ്ങള്‍ ആണല്ലോ, ആ കഥ ലാല്‍ സാറിനെവെച്ചോ മമ്മൂക്കയെ വെച്ചോ ചെയ്യണം എന്നുണ്ടായിരുന്നു. എന്റെ ആഗ്രഹമാണ്. ത്രില്ലറില്‍ ഇപ്പോള്‍ ലാല്‍ സാറിന്റെ എമ്പുരാന്‍, തുടരും ഒക്കെ വരുന്നുണ്ട്. പക്ഷെ ഛോട്ടാ മുംബൈ വരുമ്പോള്‍ അവിടെ സെലിബ്രേഷന്‍ ആണ് ആളുകള്‍ക്കിടയില്‍. മോഹന്‍ലാല്‍ എന്ന നടനെ സെലിബ്രേറ്റ് ചെയ്യുകയാണ്. നമ്മള്‍ പുറത്ത് സെലിബ്രേറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം സ്‌ക്രീനില്‍ സെലിബ്രേറ്റ് ചെയ്യുകയാണ്. നമ്മള്‍ പുറത്ത് ഡാന്‍സ് കളിക്കുന്നു അദ്ദേഹം സ്‌ക്രീനില്‍ കളിക്കുന്നു. അങ്ങനെ ഒരു സിനിമ വരണം, സിനിമ കാണണം എന്ന് എനിക്കും നിഷാദിനും ആലോചന ഉണ്ട്. അതുപോലെ സുചിത്ര അക്കയും പ്രണവും കൂടെ ഫ്ളൈറ്റില്‍ പോകുമ്പോള്‍ കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞിരുന്നു, ഇതുപോലെ ഒരു സംഭവം ആലോചിക്കുന്നുണ്ട് എന്ന്. ഇത് നടക്കണം എന്നില്ല, പത്ത് ശതമാനമേ സാധ്യതയുള്ളൂ. പക്ഷെ ഞാന്‍ പോയൊരു ശ്രമം നടത്തും. പോയി കഥ പറയും ചിലപ്പോള്‍. ഇപ്പോള്‍ ആകണം എന്ന് ഒന്നുമില്ല. എന്റെ ടൈപ്പ് ഓഫ് വേള്‍ഡില്‍ ഹ്യുമറില്‍ പുള്ളിയെ കാണാന്‍ ആഗ്രഹം ഉണ്ട്. ഡാന്‍സ്, പാട്ട്, അടിപിടി, മസാല അങ്ങനെ ഒരു പടം കാണണം എന്ന് ആഗ്രഹം ഉണ്ട്. പുള്ളിയെ ഇപ്പോള്‍ കാണുന്നതില്‍ നിന്ന് ഒന്ന് വ്യത്യസ്തമായി കാണാന്‍ ഉള്ള ആഗ്രഹമാണ്.’
















