തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ഗെയിം ചേഞ്ചര്‍’. വന്‍ ഹൈപ്പില്‍ വമ്പന്‍ ബഡ്ജറ്റില്‍ എത്തിയ സിനിമയ്ക്ക് തിയേറ്ററില്‍ മോശം പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം സിനിമാജീവിതത്തിലെ ആദ്യത്തെ തെറ്റായ തീരുമാനമായിരുന്നു എന്ന് തുറന്നുപറയുകയാണ് നിര്‍മാതാവായ ദില്‍ രാജു.
ദില്‍ രാജുവിന്റെ വാക്കുകള്‍…
‘എന്റെ സിനിമാ ജീവിതത്തില്‍, ഷങ്കറിനെപ്പോലുള്ള വലിയ സംവിധായകരുടെ കൂടെ ഞാന്‍ ഒരിക്കലും വര്‍ക്ക് ചെയ്തിട്ടില്ല. ഗെയിം ചേഞ്ചര്‍ എന്റെ ആദ്യത്തെ തെറ്റായ തീരുമാനമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി പരാമര്‍ശിച്ചതിന് ശേഷം നിര്‍മ്മാണത്തിലേക്ക് കടക്കണമായിരുന്നു. എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോള്‍ അത് നിര്‍ത്തുക എന്നത് നിര്‍മാതാവിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എനിക്ക് അതിന് സാധിച്ചില്ല. അതെന്റെ പരാജയമാണ്. അത് ഞാന്‍ അംഗീകരിക്കണം. ഗെയിം ചേഞ്ചറിന് നാലര റണ്‍ടൈമുണ്ടായിരുന്നെന്ന ഒരു എഡിറ്ററുടെ പ്രസ്താവന കണ്ടിരുന്നു. അത് ശരിയാണ്, വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കും. സംഭവിച്ച തെറ്റുകളെ ഞാന്‍ അംഗീകരിച്ച് മുന്നോട്ട് പോകുന്നു’.
എസ്. ഷങ്കര്‍ സംവിധാനം ചെയ്ത 2025-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗെയിം ചേഞ്ചര്‍. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍
അഞ്ജലി, കിയാര അദ്വാനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, സമുദ്രക്കനി എന്നിവരാണ് മറ്റ് താരങ്ങള്‍. തിരുവിന്റെ ഛായാഗ്രഹണത്തിന്‌സംഗീതം നല്‍കിയിരിക്കുന്നത് തമന്‍ എസ് ആണ്.
















