ലോഹിതദാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് കന്മദം. കന്മദത്തിലെ ജോണി എന്ന കഥാപാത്രം വളരെ മോശമായിട്ടാണ് താന്‍ ചെയ്തിരിക്കുന്നത് എന്ന് തുറന്ന്പറയുകയാണ് ലാല്‍. നല്ല അവസരം കിട്ടിയിട്ട് ഉപയോഗിക്കാതെ പോയ മണ്ടനായിരുന്നു താനെന്ന് പിന്നീട് തോന്നിയെന്നും ലാല്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന്നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
ലാല്‍ പറഞ്ഞത്…..
‘ഒരുപാട് പേര്‍ കന്മദത്തെ പറ്റി എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കറിയാം ഞാനത് വളരെ മോശമായിട്ടാണ് ചെയ്തിരിക്കുന്നത് എന്ന്. കാണുന്നവര്‍ക്ക് ചിലപ്പോള്‍ അത് ഓക്കെ ആയിരിക്കും. പക്ഷേ ഒരുപാട് ചാന്‍സുള്ള ഒരു ക്യാരക്ടര്‍ ആയിരുന്നു അത്. അതിനെ ഉപയോഗിക്കാന്‍ പറ്റിയില്ലല്ലോ എന്ന് പറയുന്ന സങ്കടം എനിക്ക് ഭയങ്കരമായിട്ടുണ്ട്. ഭയങ്കര ഡെപ്ത്തുള്ള, പവര്‍ഫുള്ളായിട്ടുള്ള, ഹീറോയിസമുള്ള, പോസിറ്റീവായിട്ടുള്ള ഒരു ക്യാരക്ടര്‍ ആണത്. അതിനെ ഉപയോഗിക്കാതെ പോയ ഒരു മണ്ടനായിരുന്നു ഞാനെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഇപ്പോള്‍ കിട്ടിയിരുന്നെങ്കില്‍ നന്നായി ചെയ്തേനെ.’
എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും ഏതൊരു ആര്‍ടിസ്റ്റിനും തോന്നുന്ന കാര്യമാണ് ഇതെന്നും അത് പക്ഷേ ചെയ്യുന്ന സമയത്ത് കിട്ടണം എന്നാണ് ഇതിന് മറുപടിയായി ഹരിശ്രീ അശോകന്‍ പറഞ്ഞത്. കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് മുന്‍ കഥാപാത്രങ്ങളെ കുറിച്ച് ലാലും ഹരിശ്രീ അശോകനും സംസാരിച്ചത്.