ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത് ധനുഷും നാഗാര്‍ജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കുബേര. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയില്‍ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങള്‍. തമിഴ്‌നാട്ടില്‍ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും സിനിമയുടെ തെലുങ്ക് പതിപ്പ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കണക്കുകളും പുറത്ത് വരികയാണ്.
ചിത്രമിപ്പോള്‍ 100 കോടി പിന്നിട്ടെന്നാണ് റിപ്പോര്‍ട്ട്. പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര ഈ നേട്ടത്തിലേക്ക് എത്തിയത്. തുടര്‍ച്ചായി 100 കോടിയിലെത്തുന്ന രണ്ടാമത്തെ ധനുഷ് സിനിമയാണിത്. നേരത്തെ ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ‘രായന്‍’ 100 കോടിയോളം കളക്ഷന്‍ നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ 61.13 കോടി നേടിയെന്നാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് 42.65 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 14.75 കോടിയും നേടിയെന്നാണ് റിപ്പോര്‍ട്ട്.
#Kuberaa 4 Days ₹100 CR+ Worldwide!🔥#Dhanush | #Nagarjuna | #RashmikaMandanna | #SekharKammula | #DSP pic.twitter.com/MSVxzXoMYr
— Ragul Writing 𝕏 (@RagulWritingX) June 25, 2025
ഈ വര്‍ഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ ‘നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം’ തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ബോക്‌സ് ഓഫീസ് കളക്ഷനിലും സിനിമ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല.
സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.
ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നികേത് ബൊമ്മി, എഡിറ്റര്‍ കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം ദേവിശ്രീ പ്രസാദ്.