അവതാരകയായും നടിയായും ഏവർക്കും സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ച താരം അഭിനയ രംഗത്തും , ഗാന രചനയിലും, മോട്ടിവേഷന്‍ സ്പീക്കറായും എഴുത്തുലോകത്തും കഴിവ് തെളിയിച്ച വ്യക്തികൂടിയാണ്. പേരന്റിങ്ങ്, സോഷ്യൽ വിഷയങ്ങൾ തുടങ്ങി പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും തുറന്ന് പറയാറുണ്ട് അശ്വതി. ഇപ്പോഴിതാ ഒരു ലൈഫ് കോച്ച് എന്ന നിലയിൽ പ്രശസ്തയായ താരത്തിനെതിരെ വന്ന ഒരു കമെന്റിനോടുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
‘ഇവരെ ചുമ്മാ പൊക്കുന്നതായി തോന്നുന്നു, എവിടെയോ വെൽനെസ് കോച്ചെന്നും കണ്ടു.’ എന്ന കമന്റിനാണ് അശ്വതി ഫെയ്‌സ്ബുക്കിലൂടെ ചുട്ട മറുപടി തന്നെ നൽകിയിരിക്കുന്നത്. വർഷങ്ങളോളം പഠിച്ചും പണിയെടുത്തും പ്രാക്ടീസ് ചെയ്തിട്ടുമാണ് താൻ ലൈഫ് കോച്ച് ആയതെന്നും. അല്ലാതെ ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ വെളിപാട് ഉണ്ടായതതല്ല എന്നും താരം മറുപടിയിൽ പറയുന്നു.
നിരവധിപേരാണ് താരത്തിന് പിന്തുണയുമായി കമ്മെന്റ് ചെയ്തിരിക്കുന്നത്.
അശ്വതി ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം
പൊക്കുന്നതൊക്കെ ചുമ്മാതാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ impostor syndrome ഉള്ളതാണ്.
പിന്നെ വെൽനെസ്സ് കോച്ചെന്ന് താങ്കൾ എവിടെയും കാണാൻ വഴിയില്ല. പക്ഷേ International coaching federation ന്ന് recognised ആയ ലൈഫ് കോച്ചാണ്. ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ വെളിപാട് ഉണ്ടായതതല്ല, വർഷങ്ങളോളം പഠിച്ചിട്ടും പണിയെടുത്തിട്ടും പ്രാക്ടീസ് ചെയ്തിട്ടും ഒക്കെയാണ്. അതിലൂടെ ക്രൂരതയൊക്കെ ചെയ്യാൻ പറ്റുമോന്ന് അറിയില്ല. കുറേ മനുഷ്യരോട് നിരന്തരം സംസാരിക്കുന്നുണ്ട്. അവർക്ക് ജീവിതത്തിൽ നല്ല മാറ്റമുണ്ടെന്നാണ് testimonials. ഹരിത പറഞ്ഞ പോലെ ഇതിൽ തന്നെ തുടരാനാണ് പ്ലാൻ. മാറിയാൽ അറിയിക്കാം.
STORY HIGHLIGHT: aswathy srikanth replied to the comment