ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നൂറിന്‍ ഷെരീഫ്. ഇപ്പോഴിതാ ക്രൈം ഫൈല്‍സ് സീസണ്‍ 2′ വിലെ സ്റ്റെഫി
എന്ന കഥാപാത്രം തനിക്ക് തന്ന ആത്മവിശ്വാസത്തെ കുറിച്ചും ഹെയര്‍ സറ്റൈല്‍ മാറ്റിയതുമെല്ലാം തുറന്ന് പറയുകയാണ് നടി. അടുത്തിടെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
നൂറിന്‍ ഷെരീഫിന്റെ വാക്കുകള്‍…
‘അഹമ്മദ് ഇക്കയെ നേരത്തെതന്നെ അറിയാം, അദ്ദേഹത്തെ കാണുമ്പോള്‍ എല്ലാം ഈ പ്രൊജക്ടുമായി ഓടി നടക്കാറുണ്ട്. ഇടയ്ക്ക് കണ്ടപ്പോള്‍ ഈ സീരീസിലെ സ്‌റ്റെഫി എന്ന കഥാപാത്രം നൂറിന്‍ ചെയ്യൂവെന്ന്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്കും സന്തോഷമായിരുന്നു. സീരീസിലെ സ്‌റ്റെഫി എന്ന ഹൗസ് വൈഫ് ആയിരുന്നു ഞാന്‍. പ്രധാന കഥാപാത്രമായ നോബിളിന്റെ ഭാര്യ. ”നിന്റെ ഈ രൂപമല്ല സ്റ്റെഫിക്ക്, ചുരുണ്ട മുടി മാറ്റി സ്‌ട്രൈറ്റ് ഹെയര്‍ ആക്കണം, മാറ്റാമോ” എന്ന് അഹമ്മദ് ഇക്ക ചോദിച്ചു”. കഥാപാത്രത്തിന് വേണ്ടി നമ്മള്‍ പലതരം ലുക്ക് പരീക്ഷിക്കേണ്ടി വരുമല്ലോ. അതുകൊണ്ട് എനിക്ക് അത് പ്രശ്‌നമല്ലായിരുന്നു. മാറ്റാമെന്ന് ഞാന്‍ സമ്മതിച്ചു. അങ്ങനെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റി നോബിളിന്റെ സ്റ്റെഫി ആയി. ഇപ്പോള്‍ വീണ്ടും ചുരുണ്ട മുടി ആയിട്ടുണ്ട്. സീരീസ് റിലീസ് ചെയ്തപ്പോള്‍ എന്നെ കണ്ടവര്‍ക്ക് പലര്‍ക്കും മനസ്സിലായില്ല എന്ന് പറഞ്ഞു. ഒരു കഥാപാത്രം ആകുമ്പോള്‍ അതില്‍ നൂറിനെ അല്ലല്ലോ കാണേണ്ടത്, ആ കഥാപാത്രമായി മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുമ്പോഴാണ് ആ കഥാപാത്രം വിജയിക്കുന്നത്”.
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയല്‍ സീസണ്‍ 2 സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സീരീസ് ജൂണ്‍ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. അജു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ലാല്‍, ഹരിശ്രീ അശോകന്‍, നൂറിന്‍ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയവരും രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.