ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ താരം അവതരിപ്പിച്ചത്. ഈ സീരിയല്‍ കണ്ടാണ് റാഫിയുടെ ഭാര്യ മഹീന മുന്ന, താരത്തെ ഇഷ്ടപ്പെടുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. തന്റെ വിശേഷങ്ങള്‍ എല്ലാം മഹീന
വ്‌ളോഗുകളിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടോകളില്‍ റാഫി ഉണ്ടായിരുന്നില്ല. റാഫിയുമായി വേര്‍പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കി കൊണ്ടാണ് മഹീനയുടെ പുതിയ വ്‌ളോഗ്.
മഹീനയുടെ വാക്കുകള്‍…..
റാഫിയുമായി താന്‍ വേര്‍പിരിഞ്ഞു. ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെല്ലാം വെളിപ്പെടുത്താന്‍ താല്‍പര്യമില്ല. രണ്ടുപേരുടെയും സ്വകാര്യത മുന്‍നിര്‍ത്തി അത് ചോദിക്കരുത്. ഞങ്ങളുടെ സന്തോഷം മാത്രമേ നിങ്ങള്‍ക്ക് മുന്നില്‍ കാണിച്ചിട്ടുള്ളു. യഥാര്‍ത്ഥ ജീവിതം വ്യത്യസ്തമാണ്. റാഫിയുടെ പ്രശസ്തി കണ്ട് വിവാഹം കഴിച്ച്, അത് കഴിഞ്ഞ് ഞാന്‍ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവരുണ്ട്. ഇഷ്ടപ്പെട്ടിട്ട് തന്നെ കല്യാണം കഴിച്ചതാണ്. പക്ഷേ, കോമഡി അഭിനയിക്കുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അയാള്‍ക്ക് മറ്റൊരു ജീവിതമുണ്ട്”.
2022ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വര്‍ഷം മഹീന ദുബായിലേക്ക് താമസം മാറ്റിയിരുന്നു. പിന്നീട് മഹീന റാഫി എന്ന പേര് മാറ്റി മഹീന മുന്ന എന്നാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.