മലയാളി പ്രേക്ഷകർക്ക് വളരെ പരിശുദ്ധയായ നടിയാണ് സംവൃത സുനിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് സംവൃത സംവൃതയുടെ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത് ഒരുപാട് വിശേഷങ്ങൾ ഈ ഒരു അഭിമുഖത്തിലൂടെ സംവൃത പറയുന്നുണ്ട് ആദ്യമായി വിവാഹിതയായി മറ്റൊരു രാജ്യത്ത് ചെന്നപ്പോൾ ഉണ്ടായ പകുപ്പിനെ കുറിച്ചും പിന്നീട് ഒരു നല്ല വീട്ടമ്മയായി മാറിയതിനെക്കുറിച്ച് ഒക്കെ സംവൃത വാചാലയാകുന്നു
എന്റെ സുഹൃത്തുക്കളിൽ പലർക്കും വീട്ടിൽ ജോലി ചെയ്യാൻ മെയിഡുണ്ട് അവർ വിളിച്ചു പറയുന്നത് ഞാൻ കണ്ടിട്ടുണ്ട് നിങ്ങൾ നാളെ രാവിലെ ഭക്ഷണം ഉണ്ടാക്കേണ്ടത് ഇതാണ് ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഇതാണെന്ന് എനിക്ക് അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും സാധിക്കില്ല കാരണം ഞാൻ വൈകിട്ട് കിടക്കുമ്പോൾ തന്നെ പ്ലാൻ ചെയ്യും എന്താണ് പിറ്റേന്ന് ഉണ്ടാക്കേണ്ടത് എന്ന് അങ്ങനെ ആലോചിച്ചാണ് ഞാൻ കിടക്കുന്നത് അല്ലെങ്കിൽ എല്ലാം തെറ്റി പോകും
കൈ കൊട്ടിയാൽ ആഹാരം കൊണ്ടുവരാൻ അവിടെ ആരുമില്ല എന്ന് മനസ്സിലാക്കിയത് വിദേശത്ത് ചെന്നതിനുശേഷമാണ് അമ്മയുടെ ഒരു റെസിപ്പി ബുക്കുമായി ആണ് ഇവിടെ നിന്നും പോകുന്നത് ആദ്യം ഉണ്ടാക്കിയതൊക്കെ ഫ്ലോപ്പ് ആയി പോയി പിന്നെ പതുക്കെ പതുക്കെ വീണ്ടും വീണ്ടും അത് ഉണ്ടാക്കി പഠിക്കുകയായിരുന്നു ചെയ്തത് ഇപ്പോൾ ഞാൻ അത്യാവശ്യ എക്സ്പെർട്ട് ആണ്