മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ നായകനായെത്തുന്നത് രാജ്കുമാർ റാവു. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷമാണ് ഈ കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. എൻഡിടിവിയുമായുള്ള ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.
‘ദാദ ഇതിനകം അത് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ഞാനും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. അതെ, അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഞാൻ അദ്ദേഹത്തെ അവതരിപ്പിക്കുന്നു. അതൊരു വലിയ ഉത്തരവാദിത്തമാണ്, അതേസമയം, വളരെ രസകരവുമായിരിക്കും.’ രാജ്കുമാര്‍ റാവു പറഞ്ഞു. കൂടാതെ സിനിമയിൽ തന്റെ വേഷം അവതരിപ്പിക്കാൻ രാജ്കുമാർ റാവു ഏറ്റവും അനുയോജ്യനാണെന്ന് ഗാംഗുലിയും പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വിക്രമാദിത്യ മോട്‌വാനെയാണ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളും പങ്കുവെച്ചിട്ടില്ല. 2026 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഡിസംബറിൽ റിലീസ് ചെയ്യുമെന്നും പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഗാംഗുലി അറിയിച്ചു. കൂടാതെ എല്ലാ കാര്യങ്ങളിലും ഞാൻ അദ്ദേഹത്തെ (രാജ്കുമാർ റാവു) സഹായിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
STORY HIGHLIGHT: Former India captain Sourav Ganguly’s biopic