ജാപ്പനീസ് വീഡിയോ ഗെയിം ഡിസൈനർ ഹിഡിയോ കൊജിമയുടെ വരാനിരിക്കുന്ന ‘ഡെത്ത് സ്ട്രാൻഡിംഗ് 2: ഓൺ ദി ബീച്ചിൽ’ അരങ്ങേറ്റം കുറിച്ച് സംവിധായകൻ എസ് എസ് രാജമൗലി. വീഡിയോ ഗെയിമിൽ രാജമൗലിയും ലൈൻ പ്രൊഡ്യൂസറുമായ മകൻ കാർത്തികേയയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
CONFIRMED: The biggest @ssrajamouli has re-defined himself not just as a #Telugu Filmmaker but as a Global Icon#Rajamouli has a Cameo(Adventurer) in #DeathStranding2OnTheBeach@ssk1122 is featured as Adventurer's son#KojimaProductions @HIDEO_KOJIMA_EN pic.twitter.com/3bnlkdgc2R pic.twitter.com/F2uS9P3GX6
— Divyansh (@Speaks_Div) June 24, 2025
ജൂൺ 26-ന് ആഗോളതലത്തിൽ വീഡിയോ ഗെയിം പുറത്തിറങ്ങും. രാജമൗലിയും കാർത്തികേയയും പ്രത്യക്ഷപ്പെടുന്ന ക്ലിപ്പ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജമൗലിയെയും കാർത്തികേയയെയും യഥാക്രമം ദി അഡ്വഞ്ചറർ ആയും അഡ്വഞ്ചററുടെ മകനായുമാണ് ഗെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ഇന്ത്യൻ താരങ്ങൾക്കും എന്തിന് ലോക താരങ്ങൾക്കു പോലും പറ്റാത്ത കാര്യമായതിനാൽ തന്നെ ‘ഗ്ലോബൽ ഐക്കൺ’ എന്നാണ് ആരാധകർ രാജമൗലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഏപ്രിലിൽ കോജിമയും രാജമൗലിയും കാർത്തികേയയും വെർച്വൽ മീറ്റിങ് നടത്തിയകാര്യം കാർത്തികേയ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ‘ആർആർആർ’പുറത്തിറങ്ങിയ സമയത്ത്, രാജമൗലി ജപ്പാനിൽ കോജിമയുടെ സ്റ്റുഡിയോ സന്ദർശിച്ചതും വാർത്തയായിരുന്നു.
















