സംവിധായകനും, സിനിമ നടനുമായി ബേസിൽ ജോസഫ് മലയാള സിനിമയിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ കുഞ്ഞിരാമായണത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
റിമി ചെയ്ത കഥാപാത്രം പണ്ടായിരുന്നെങ്കിൽ കൽപന ചെയ്യേണ്ട വേഷമായിരുന്നെന്നും തൻ്റെ പ്രിയപ്പെട്ട സിനിമ കുഞ്ഞിരാമായണമാണെന്നും ബേസിൽ പറയുന്നു.
ബേസിൽ ജോസഫിന്റെ വാക്കുകൾ:
ഇൻഫോസിസിൽ നിന്നു നാലുമാസം ലീവ് എടുത്തു പോയാണ് തിരയിൽ അസിസ്റ്റ് ചെയ്‌തത്. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്നുകാണാവുന്നത് തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറുളളത്. ഏതാണ്ട് ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ചു ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു.
പിന്നാലെ ജോലി രാജി വെച്ചു, അന്നെനിക്ക് 24 വയസേയുള്ളൂ. വിനീതേട്ടനും ധ്യാനും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയാണത്. പിന്നെ, റിമിയുടെ ക്യാരക്ടർ. പണ്ടായിരുന്നെങ്കിൽ കൽപന ചേച്ചിയെ കൊണ്ട് ചെയ്യിക്കേണ്ട റോളാണത്. ഇപ്പോഴും എൻ്റെ ഫേവറിറ്റ് ആണ് കുഞ്ഞിരാമായണം. അത്ര ഇന്നസെന്റായി ഇനി സിനിമ ചെയ്യാനാകുമോ എന്നറിയില്ല.
content highlight: Basil Joseph