കഴിഞ്ഞ കുറെ നാളുകളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. ഇപ്പോഴിതാ ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്നും ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വേടൻ. പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടലിന് വന്നപ്പോഴാണ് വേടൻ ഇക്കാര്യം പറഞ്ഞത്.
ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്. താൻ ജാതീയത വിറ്റ് കാശാക്കുന്നില്ല. തന്റെ പാട്ടുകളിൽ ജാതിയതയില്ല. വേടൻ പറഞ്ഞു. കൂടാതെ വിദേശ പരിപാടികൾക്കു വേണ്ടി പാസ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വേടൻ കൂട്ടിച്ചേർത്തു.
STORY HIGHLIGHT: rapper vedan comment on bharathambam