ലഹരി ഉപയോഗിച്ചാൽ മാത്രമേ ക്രിയേറ്റീവ് ആയി പ്രവർത്തിക്കാൻ സാധിക്കൂ എന്നൊരു ധാരണ ഉണ്ടെന്നും സിനിമ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല ലഹരി വ്യാപനമെന്നും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ലഹരിക്കെതിരെ ഹൈബി ഈഡൻ എംപി വിദ്യാർത്ഥികള്‍ക്കിടയില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ ‘നോ എൻട്രി’ കാംപെയിനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താരം.
‘ഒരു ലഹരി പദാർത്ഥത്തിന്റെയും സ്വാധീനത്തിൽ ഒരു മഹത്കൃതിയും ഇവിടെ രചിക്കപ്പെട്ടിട്ടില്ല. ഒരു നല്ല സിനിമയും എടുക്കുകയും ചെയ്തിട്ടില്ല. എനിക്കുതന്നെ അറിയാവുന്ന വലിയ എഴുത്തുകാർ, സംവിധായകർ, മദ്യപാനമെന്ന ശീലമുള്ളവർ പോലും എഴുതുമ്പോൾ അത് നിർത്തിവെച്ചാണ് ചെയ്യാറുള്ളത്. കൊച്ചുകുട്ടികളോട് ആണ് പറയാനുള്ളത്. ഇത് അഭിമാനിക്കാനുള്ളതാണെന്ന് വിചാരിക്കരുത്. സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ സുഹൃത്തുക്കളിൽ നിന്ന് ചിലപ്പോൾ സമ്മർദമുണ്ടായേക്കാം.
നിങ്ങൾ തെറ്റ് എന്ന് വിചാരിക്കുന്നത് ചെയ്താൽ മാത്രമേ ഒരു ഗ്രൂപ്പിൽ നിങ്ങൾക്ക് അംഗമാകാൻ സാധിക്കുക എന്ന് കഴിയുന്നുണ്ടെങ്കിൽ ജീവിതത്തിൽ അതിനേക്കാൾ വലിയ സന്തോഷമുണ്ട് എന്ന് മനസ്സിലാക്കുക. ഈ ഗ്രൂപ്പ് നിങ്ങളെ അർഹിക്കുന്നില്ല എന്ന് വിചാരിക്കുക. വലിയ ലഹരി തരുന്ന ആഗ്രഹങ്ങളുണ്ട്.’ പൃഥ്വിരാജ് പറഞ്ഞു. കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന ഡയലോഗും പരിപാടിയില്‍ പങ്കെടുത്തവർക്കൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിയാണ് താരം വേദിവിട്ടത്.
story highlight: prithviraj against drugs