സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ നേരിടുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു പോസ്റ്റ് ചെയുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും നെഗറ്റിവ് കമന്റുകളാണ് വരാറുള്ളത്. ഇപ്പോഴിതാ പുതിയ മേക്കോവർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രേണു.
ചുവപ്പ് ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പിലും സ്കേർട്ടിലുമുള്ള മനോഹരമായ വിഡിയോയാണ് രേണു പങ്കുവച്ചത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഹെവി ആക്സസറീസും സ്റ്റൈൽ ചെയ്തിരിക്കുന്നു. വെള്ളയും പച്ചയും കല്ലുകൾ പതിച്ച ഹെവി ചോക്കറും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. ഹെവി മേക്കപ്പാണ്. ഫൗണ്ടേഷനും ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.
സമൂഹമാധ്യമത്തിൽ രേണു പങ്കുവച്ച വിഡിയോയെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളും എത്തി. രേണുവിന്റെ പുതിയ മേക്കോവർ സൂപ്പറാണെന്നായിരുന്നു ചിലരുടെ കമന്റ്. അതേസമയം പുതിയ ലുക്കിനെ വിമർശിക്കുന്നവരും കുറവല്ല. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകൾക്ക് രേണു തന്നെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്. ഇവരെ മേക്കപ്പിടുമ്പോൾ എത്രമാത്രം ചിരി അടക്കിപ്പിടിച്ചിരിക്കും എന്നാണ് വീഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘നീയോക്കെ അവിടെ കിടന്ന് നെഗറ്റിവ് കമന്റിട്ട് എനിക്ക് ഉയർച്ചയുണ്ടാക്കൂ’ എന്നായിരുന്നു ഈ കമന്റിനു രേണുവിന്റെ രൂക്ഷഭാഷയിലുള്ള മറുപടി.