Entertainment

‘ബിഗ് ബോസിന് ശേഷം ഫിക്‌സഡ് ഡെപ്പോസിറ്റുണ്ടായി’; വെളിപ്പെടുത്തലുമായി മണിക്കുട്ടന്‍

ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ആളാണ് നടന്‍ മണിക്കുട്ടന്‍. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ ഹിറ്റ് നടന്മാരോടൊപ്പവും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തില്‍ എത്തിയതോടെ മണിക്കുട്ടന്റെ ജീവിതം മാറി മറിയുകയായിരുന്നു. ബിഗ് ബോസിന്
ശേഷം അഭിനയവും മോഡലിങ്ങുമൊക്കെ ആയി മുന്നോട്ട് പോകുകയാണ് താരം. ഇപ്പോഴിതാ തന്റെ ഫിനാന്‍ഷ്യല്‍ സ്റ്റ്റ്റാസിനെ കുറിച്ചും വിവാഹത്തെ കുറിച്ചും മണിക്കുട്ടന്‍ തുറന്ന് പറയുകയാണ്. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മണിക്കുട്ടന്‍ ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

മണിക്കുട്ടന്റെ വാക്കുകള്‍….

‘സിനിമയില്‍ എത്തി കുറേകാലത്തേക്ക് ഫിനാന്‍ഷ്യലി ഞാന്‍ സ്റ്റേബിള്‍ അല്ലായിരുന്നു. പപ്പ കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവറായിരുന്നു. അമ്മ ഒരു സ്‌കൂളില്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ആയിട്ട് കേറി. ഞാനിത് വരെ അങ്ങോട്ടൊന്നും വലുതായി കൊടുത്തിട്ടില്ല. ബിഗ് ബോസ് ജയിച്ച് കഴിഞ്ഞ ശേഷമാണ് വരുമാനം എന്ന നിലയില്‍ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റൊക്കെ വന്നത്. എന്നെങ്കിലും ഞാന്‍ എത്തിപ്പെടുമോ എന്ന് ചിന്തിച്ച മേഖലയിലല്ല ഞാനിപ്പോഴുള്ളത്. പണ്ട് സിനിമ എന്നത് അത്ഭുത ലോകം ആയിരുന്നു. ഇന്നത് കുറച്ചുകൂടി ജനകീയമായി. ഫിനാന്‍ഷ്യലി എന്റെ കാര്യങ്ങളിപ്പോള്‍ ഓക്കേ ആണ്. വീടും മൂന്ന് നേരം ആഹാരവും ജിമ്മും ഉണ്ടെങ്കില്‍ തന്നെ ഞാന്‍ ഹാപ്പിയാണ്’.

അതെസമയം വിവാഹത്തെ കുറിച്ചുള്ള ചോദിച്ചപ്പോള്‍ നടന്റെ മറുപടി ഇതായിരുന്നു ‘എന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞിട്ടാണ് സോഷ്യല്‍ മീഡിയ കൂടുതല്‍ എന്റര്‍ടെയ്ന്‍ ആകുന്നത്. വളരെ സീരിയസായി കല്യാണത്തെ കുറിച്ച് ആലോചിച്ച് കൊണ്ടിരുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ കല്യാണം നോക്കുന്നതൊക്കെ നിര്‍ത്തി. പ്രണയ വിവാഹം ആയിരിക്കും നമുക്ക് കൂടുതല്‍ താല്പര്യം. മാട്രിമോണിയലിലോട്ടും ഞാന്‍ പോകുന്നില്ല. ഇനി നടക്കുന്നുണ്ടെങ്കില്‍ നടക്കട്ടെ എന്ന സെറ്റപ്പാണ്’.