സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള രണ്ട് താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. ഇപ്പോഴിതാ വിവാഹ ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ജിപി. സ്‌പോട്ട്‌ലൈറ്റ് മലയാളം എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ജിപിയുടെ വെളിപ്പെടുത്തല്‍.
ജിപിയുടെ വാക്കുകള്‍….
”അച്ഛനും അമ്മയുമായി ഇത്രയും നേരം ചെലവഴിക്കാന്‍ തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്. ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കണം എന്നൊക്കെ ഗോപികയ്ക്ക് നിര്‍ബന്ധമാണ്. അപ്പോഴാണ് ഞാന്‍ അമ്മയെ അത്രയും ഹാപ്പിയായി കണ്ടത്. അല്ലെങ്കില്‍ ഞാന്‍ എന്റെ ലോകത്തായിരിക്കും. എന്തൊക്കെയോ പരിപാടികള്‍ ചെയ്തുകൊണ്ട് ഇരിക്കുകയായിരിക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയുമൊക്കെ കുറേ കഥകള്‍ അറിഞ്ഞത് ഗോപിക വന്നതിനു ശേഷമാണ്. കല്യാണം കഴിക്കണം എന്നും എനിക്ക് തോന്നിയിരുന്നില്ല. അല്ലാതെ തന്നെ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. വിവാഹജീവിതത്തിലേക്ക് ചെലവഴിക്കാന്‍ സമയവും ഊര്‍ജവും ഉണ്ടായിരുന്നില്ല. ഫുള്‍ സെറ്റില്‍ ആയിട്ടോ സ്റ്റാര്‍ ആയിട്ടോ വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന് പിന്നീട് എനിക്ക് മനസിലായി”.