സ്വകാര്യ ജീവിതം കാരണം കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് തമിഴ് നടൻ രവി മോഹൻ.
ഭാര്യയുമായുള്ള വേർപിരിയലും ഗായികയും തെറാപ്പിസ്റ്റുമായ കെനീഷ ഫ്രാൻസിസുമായി പ്രണയത്തിലാണെന്ന അഭ്യൂഹവും ഇതിനിടയിൽ ഉണ്ട്. ഇപ്പോഴിതാ ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ കഴിയേണ്ടി വന്നിരിക്കുകയാണ് വെളിപ്പെടുത്തിയിരിക്കുകയാണ് രവി മോഹൻ.
3ബിഎച്ച്കെ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അതിഥിയായി എത്തിയ രവി മോഹൻ പറഞ്ഞ വാചകങ്ങളാണ് വെെറലാകുന്നത്.താൻ ഇതുവരെ വാടക വീട്ടിൽ കഴിഞ്ഞിട്ടില്ലായിരുന്നെന്നും എന്നാൽ നിലവിൽ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും രവി മോഹൻ പറയുന്നു. ‘ ഞാൻ ഒരിക്കലും വാടക വീട്ടിൽ താമസിച്ചിട്ടില്ല. എന്റെ ജനനം മുതൽ ഞാൻ സ്വന്തം വീട്ടിലാണ് താമസിച്ചത്. എന്നാൽ ഇപ്പോള്‍ ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്.
അതിനാൽ തന്നെ ഈ ചിത്രത്തിലെ ഒരുപാട് രംഗങ്ങൾ റിലേറ്റിബിളായി തോന്നി. എന്റെ ജീവിത്തിൽ ഒരു ഇൻസ്പിറേഷാനാകാനും എന്റെ ജീവിതം തിരിച്ചുപിടിക്കാനും ഈ ചിത്രം സഹായിച്ചിട്ടുണ്ട്. സിനിമ കണ്ടപ്പോള്‍ ഞാൻ എന്റെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് പോലെ തോന്നി,’ രവി മോഹൻ പറഞ്ഞു.
സിദ്ധാർഥ് നായകനായെത്തുന്ന ചിത്രമാണ് 3 ബിഎച്ച്‌കെ. സിദ്ധാർഥിനൊപ്പം ശരത് കുമാർ, ദേവയാനി, മീഥ രഘുനാഥ്, ചെെത്ര, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിനേഷ് കൃഷ്ണൻ, ജിതിൻ സ്റ്റാനിസ്ലോസ് എന്നിവരാണ് കാമറ ചലിപ്പിക്കുന്നത്. പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനായ അമൃത് രാംനാഥാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. ഗണേശ് ശിവയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.