ഇന്ത്യന്‍ റെയില്‍വേയില്‍ 6180 ഒഴിവുകള്‍. റെയിൽവേയിൽ ടെക് നിഷ്യൻ ഗ്രേഡ് I സിഗ് നൽ, ടെക് നിഷ്യൻ ഗ്രേഡ് III തസ്തികകളിലെ റെയിൽവേ റിക്രൂട്മെന്റെ ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റെ ന്യൂസി’ന്റെ ജൂൺ 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. താല്പര്യമുള്ളവര് ജൂൺ 28 മുതൽ ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിജ്ഞാപന നമ്പർ: 02/2025
ഒഴിവ്, പ്രായം, ശമ്പളം:
ടെക് നിഷ്യൻ ഗ്രേഡ് III(6000): 18-30; 19,900 രൂപ.
ടെക് നിഷ്യൻ ഗ്രേഡ് സിഗ്നൽ (180): 18-33; 29,200 രൂപ.
യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങൾ വെബ്സൈറ്റിൽ വരുന്ന മുറയ്ക്കു തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.
പ്രധാന വെബ്സൈറ്റുകൾ:
ആർആർബി തിരുവനന്തപുരം
www.rrbthiruvananthapuram.gov.in
ആർആർബി ചെന്നൈ
www.rrbchennai.gov.in
ആർആർബി മുംബൈ
www.rrbmumbai.gov.in