പാലക്കാട് : മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത് .
അഞ്ചു സെന്‍റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നത്. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായാണ് ഷട്ടറുകള്‍ തുറക്കുന്നത് നിലവിൽ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിൻ്റെ ജലനിരപ്പ് .115.06 മീറ്റർ വരെ ജലം സംഭരിക്കാൻ കഴിയും.
ഡാം തുറന്നതിന് പിന്നാലെ കൽപാത്തി,ഭാരതപ്പുഴ തീരങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















