ജനപ്രിയ നായകന്‍ ദിലീപിന്റെ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി ZEE5 ല്‍ 100 മില്ല്യണ്‍ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രദര്‍ശനം തുടരുന്നു. ഗൂഗിള്‍ ട്രെന്‍ഡിങ് ഡാറ്റ പ്രകാരം ‘Most Searched Movie’ എന്ന ലേബല്‍ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി മുന്നേറുകയാണ്. മനോരഥങ്ങള്‍, ഐഡന്റിറ്റി, ദാവീദ് പോലുള്ള മികച്ച മലയാളം സിനിമകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് ZEE5. ‘നമ്മുടെ ഭാഷ നമ്മുടെ കഥകള്‍’ എന്ന ടാഗില്‍ പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ആണ്. ZEE5 മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചിത്രം 100 മില്യണ്‍ സ്ട്രമിങ് മിനിറ്റ്‌സ് പൂര്‍ത്തിയാക്കി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.
പ്രേക്ഷകരുടെ മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ് നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ രീതിയില്‍ ചര്‍ച്ചയായ സിനിമ ZEE5 ഇല്‍ തന്നെ നമ്പര്‍ 1 ചിത്രം ആയി മാറിക്കഴിഞ്ഞു.
റാണിയാ,ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാര്‍ന്ന ഒരു താരനിരയും, ഉര്‍വശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ZEE5-ല്‍ പ്രദര്‍ശനം തുടരുന്നു. മലയാളത്തിലും തമിഴിലും ZEE5ല്‍ ഈ ചിത്രം പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ്.