തൃശ്ശൂര്‍: കുന്നംകുളത്ത് കെട്ടിടം തകര്‍ന്നുവീണു. കുന്നംകുളം- വടക്കാഞ്ചേരി റൂട്ടില്‍ 15 കടകള്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം ആണ് തകർന്നുവീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കെട്ടിടത്തിന്റെ മുന്‍ഭാഗം നിലം പതിച്ചത്. വടക്കാഞ്ചേരി റോഡിലെ തോമസ്, ഡേവിസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെറുവത്തൂര്‍ ബില്‍ഡിങ് ആണ് പൊളിഞ്ഞു വീണത്. ഈ സമയത്ത് ആരും തന്നെ പുറത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.