ഈ കായ തൊലി കളഞ്ഞു കനം കുറച്ചു വട്ടത്തിൽ ചെരിച്ചു കട്ട് ചെയ്തെടുക്കുക.ഇതിലേക്ക് ഉപ്പ് ,മഞ്ഞൾ പൊടി ,മുളക് പൊടി ,പെരും ജീരകം പൊടി ഇവയല്ലാം ഇട്ട് നന്നായി മിക്സ് ചെയ്തെടുക്കുക.പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഇത് ഓരോന്നായി വെച്ച് കൊടുത്തു മീനൊക്കെ പൊരിക്കുന്നതു പോലെ തിരിച്ചും മറിച്ചും ഇട്ട് തീ കുറച്ചു വെച്ചു ശാലോ ഫ്രൈ ചെയ്യുക.
മീനൊന്നും ഇല്ലാത്ത സമയത് ചോറിലേക്ക് മീനിന് പകരക്കാരനായി ഇത് മതി
















