ചേരുവകൾ
പടവലങ്ങ -2 ഇഞ്ച് നീളത്തിൽ കഷ്ണങ്ങളാക്കിയത്
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി
മുളക് പൊടി
ചിക്കൻ മസാല
പെരും ജീരകം
അരിപ്പൊടി
കോൺ ഫ്ലോർ
എണ്ണ പൊരിക്കാൻ
1. കഷണങ്ങളാക്കിയ പടവലങ്ങയിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും ചിക്കൻ മസാലയും ജീരകവും അരിപ്പൊടിയും കോൺ ഫ്ളോറും ചേർത്തു നന്നായി മിക്സ് ചെയ്യുക, വെള്ളമൊന്നും ചേർക്കരുത്.
2. ഇനി ചൂടായി വന്ന എണ്ണയിലേക്ക് പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ഇട്ട് പൊരിച്ചു കോരിയെടുത്ത ശേഷം പടവലങ്ങ ഇട്ട് കൊടുക്കുക.
3. എണ്ണയിലിട്ട ഉടനെ ഇളക്കാനോ മറിച്ചിടാനോ പാടില്ല.ഒന്ന് മൂത്തു വന്നതിനു ശേഷം മറിച്ചിട്ട് നന്നായി മൊരിഞ്ഞു വന്നാൽ കോരിയെടുക്കാം.
നല്ല മൊരിഞ്ഞ പടവലങ്ങ ഫ്രൈ റെഡി..ചൂടോടു കൂടി സെർവ് ചെയ്യാം
















