പ്രശ്‌സത നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ വീട്ടിലേക്കു മാറിയ വിശേഷങ്ങളാണ് സൗഭാഗ്യ പുതിയ വ്‌ളോഗില്‍ പങ്കുവച്ചിരിക്കുകയാണ്.
സൗഭാഗ്യയുടെ വാക്കുകള്‍…..
”എന്തുകൊണ്ടാണ് വീട് മാറുന്നത്?, വാടകയ്ക്ക് എടുത്ത വീടാണോ?, നിങ്ങള്‍ മാത്രമായാണോ മാറുന്നത്? എന്നൊക്കെ നിരവധി ചോദ്യങ്ങള്‍ പലരും ചോദിച്ചിരുന്നു. ഇതുവരെ ഞങ്ങള്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എല്ലാവരും ഒരുമിച്ചായിരുന്നു. കോവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടില്‍ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വര്‍ഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു. ഞങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് അടക്കം എല്ലാവര്‍ക്കും താമസിക്കാന്‍ സൗകര്യപ്രദമായ വലിയ വീടായിരുന്നു അത്. ഇപ്പോള്‍ ആ വീട്ടില്‍ നിന്നും മാറേണ്ട സമയമായി. അരുണ്‍ ചേട്ടനും വിദ്യയ്ക്കും മക്കള്‍ക്കും താമസിക്കാന്‍ പാകത്തിന് ഒരു വീട് നേരത്തേ ഒത്തുവന്നു. ഞങ്ങള്‍ക്ക് വളര്‍ത്ത് മൃഗങ്ങള്‍ ഒരുപാട് ഉള്ളതുകൊണ്ട് വലിയ കോമ്പൗണ്ടും പെറ്റ് ഫ്രണ്ട്‌ലി പരിസരവുമുള്ള വീട് വേണമായിരുന്നു. അത് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. അങ്ങനൊരു വീട് ഞങ്ങള്‍ക്കും കിട്ടി. സിറ്റിക്കുള്ളിലാണ് വീടെങ്കിലും അതിന്റേതായ തിരക്കുകള്‍ ഒന്നും ഇല്ലാത്ത സ്ഥലത്താണ് ഈ വീട്”.