മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു റോക്ക് എന്‍ റോള്‍. എന്നാല്‍ റിലീസ് സമയത്ത് സിനിമ വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഇപ്പോഴിതാ റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് തുറന്ന്പറയുകയാണ് നടി ശ്വേത മേനോന്‍. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ശ്വേത മേനോന്റെ വാക്കുകള്‍….
‘റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്സ് സത്യത്തില്‍ അതല്ലായിരുന്നു. ക്ലൈമാക്സില്‍ ഞാന്‍ കൂടെ ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറ്റം വന്നല്ലോ. ഏത് ക്ലൈമാക്സും പ്രേക്ഷകര്‍ ആക്സെപ്റ്റ് ചെയ്യുന്നതാണ്. പക്ഷെ അന്ന് അങ്ങനെയല്ല. ഒരു ഹീറോയും ഹീറോയിനും വേണം. അവരുടെ പാട്ട് വേണം. റോക്ക് എന്‍ റോളില്‍ എന്റെ കഥാപാത്രവും ലാലേട്ടന്റെ കഥാപാത്രവും ഒരു ബഡി ബഡി കഥാപാത്രമാണ്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് മാറ്റുന്നത്. അവസാനം ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആ ട്വിസ്റ്റ് അവിടെ നടന്നില്ല. അതുണ്ടായിരുന്നെങ്കില്‍ നന്നായേനെ’ .
മോഹന്‍ലാല്‍, മുകേഷ്, സിദ്ധിഖ്, ലാല്‍, റഹ്മാന്‍, ഹരിശ്രീ അശോകന്‍, റായ് ലക്ഷ്മി, ശ്വേത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പ്രധാന കേന്ദ്രമായ ചെന്നൈയിലെ ആറ് സംഗീതജ്ഞരുടെ കഥയാണ് ചിത്രം പറയുന്നത്.
















