മലയാളികളുടെ ഇഷ്ടതാരമാണ് രമ്യ നമ്പീശന്‍. നിരവധി സിനിമകളില്‍ നായികയും സഹനടിയുമായി അഭിനയിച്ച രമ്യ നമ്പീശന്‍ സംഗീതത്തിലും ഒട്ടു പിന്നില്‍ അല്ല. ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ പാടിയ ഒരു താരം കൂടിയാണ് രമ്യ. മലയാളത്തില്‍ നിന്നും പെട്ടെന്ന് ആയിരുന്നു രമ്യയുടെ തമിഴിലേക്കുളള അരങ്ങേറ്റം. ഇപ്പോഴിതാ കുട്ടിക്കാലത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ നടി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു രമ്യ നമ്പീശന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പതിനഞ്ചുകാരിയായ രമ്യയോട് ഇപ്പോള്‍ എന്താകും പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
രമ്യ നമ്പീശന്റെ വാക്കുകള്‍….
‘ 15 വയസ്സുകാരിയായ രമ്യയോട് കുറച്ചധികം കാര്യങ്ങള്‍ പറയാനുണ്ട്. ചിലപ്പോള്‍ ഒരു ദിവസം മതിയയെന്ന് വരില്ല. ഞാന്‍ അന്നങ്ങനെ ജീവിച്ചതു കൊണ്ടാണ് ഇന്ന് കാണുന്ന രമ്യയാകാന്‍ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കി വെച്ച പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ’.
‘പക്ഷെ സമൂഹത്തില്‍ നിന്നും ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ ഒരുപാട് മോശം അനുഭവങ്ങളും മാറ്റിനിര്‍ത്തലുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പലര്‍ക്കും അത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും. പക്ഷെ അതെല്ലാം മറികടക്കാന്‍ പറ്റി എന്നതാണ് എന്റെ വിജയം’.