കടല 3/4 cup( before cooking)
കായ 1
കടല കുതിർത്തി കുക്കറിൽ വേവിച്ചെടുക്കുക.
മഞ്ഞൾ പൊടി 1/4 tsp
ഉപ്പ്
വെള്ളം 3/4 കപ്പ്
കായ ചെറുതാക്കി നുറുക്കി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് മൂടി വച്ച് വേവിച്ചെടുക്കുക.
കായ വെന്തു ഒരു മുക്കാൽ വേവ് ആകുമ്പോൾ അതിലേക്കു വേവിച്ചു വച്ചിട്ടുള്ള കടല ചേർത്ത് 3-4 മിനിറ്റ് ഒന്ന് കൂടി മൂടി വച്ച് വേവിക്കുക..
വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കുക.
തേങ്ങ 1 കപ്പ്
ജീരകം 1/2 tsp
പച്ച മുളക് 3
വെളുത്തുള്ളി 4 pod
ഇതെല്ലാംകൂടി അൽപ്പം വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
ഇത് വെന്തു വന്ന കായ കടല യിലേക്ക് ചേർത്ത് നന്നായി ഇളക്കി, ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് കുറച്ചു കറി വേപ്പില കൂടി ചേർക്കുക. 3-4 മിനുട്ട് കഴിയുമ്പോൾ ഇതിലേക്ക് കടുകും വറ്റൽ മുളകും താളിച്ചു ചേർക്കുക.
















