ടാറ്റ ഏസ് പ്രോ എന്ന പുതിയ ചെറു കാര്‍ഗോ ട്രക്ക് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. പുതിയ ടാറ്റ ഏസ് പ്രോയുടെ എക്‌സ്‌ഷോറൂം വില 3.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഈ വാഹനം 2023 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 627KM റേഞ്ച്, ബേസില്‍ വരെ കൈനിറയെ ഫീച്ചര്‍! ഹാരിയര്‍ ഇവി RWD വേരിയന്റുകളുടെ വിലവിവര പട്ടിക ഇതാ… പെട്രോള്‍, സിഎന്‍ജി (CNG), ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പുതിയ ടാറ്റാ ഏസ് പ്രോ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഈ മൂന്ന് വേരിയന്റുകളും ഇപ്പോള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഫോര്‍ വീലര്‍ മിനി ട്രക്കാണ് ടാറ്റ ഏസ് പ്രോ എന്ന് പറയപ്പെടുന്നു. ടാറ്റാ മോട്ടോര്‍സിന്റെ 1250-ല്‍ അധികം വരുന്ന വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഏസ് പ്രോ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, ടാറ്റാ മോട്ടോഴ്‌സിന്റെ ‘ഫ്‌ലീറ്റ് വേഴ്‌സ്’ (Fleet Verse) എന്ന വെബ്‌സൈറ്റ് വഴിയും ഏസ് പ്രോയുടെ ഏത് വേരിയന്റും ബുക്ക് ചെയ്യാവുന്നതാണ്. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ധന സഹായം നല്‍കുന്നതിന് പ്രമുഖ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ടാറ്റാ മോട്ടോര്‍സ് സഹകരിക്കുന്നുണ്ട്. ഏസ് പ്രോയുടെ സവിശേഷതകള്‍ നോക്കിയാല്‍ ഇതിന് 750 കിലോഗ്രാം വരെ ലോഡ് വഹിക്കാനുള്ള ശേഷിയും 1.98 മീറ്റര്‍ നീളമുള്ള ഡെക്കും ലഭിക്കുന്നു. ചരക്ക് കയറ്റാനുള്ള ഭാഗം വിവിധ തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ സൗകര്യപ്രദമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഹാഫ് ഡെക്ക് (Deck) അല്ലെങ്കില്‍ ഫ്‌ലാറ്റ്‌ബെഡ് (Flatbed) ഓപ്ഷനില്‍ ഏസ് പ്രോ വാങ്ങാവുന്നതാണ്.