മലയാള സിനിമാ മേഖലയിൽ അടുത്തിടെയായി ഏറെ ആഘോഷിക്കപ്പെട്ട സംവിധായകരിൽ ഒരാളാണ് ഖാലിദ് റഹ്‌മാൻ. ഇപ്പോഴിതാ ‘ആലപ്പുഴ ജിംഖാന’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ ആണ് പുറത്ത് വരുന്നത്. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും ബാനറിൽ ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. ചിത്രത്തിന്റെ അപ്ഡേറ്റ് പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷയാണ് പുറത്തുവിട്ടത്.
ചിത്രത്തിനെ സംബന്ധിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും പുതിയ ചിത്രത്തിൽ നായകനായെത്തുന്നത് നസ്‌ലെൻ ഗഫൂറാണ് എന്നതാണ് സിനിമ വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേഷനുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അനുരാഗ കരിക്കിൻ വെള്ളം, തല്ലുമാല. ലൗ, ഉണ്ട അവസാനമായി പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാന തുടങ്ങിയ ഖാലിദ് റഹ്മാൻ ചിത്രങ്ങൾക്കെല്ലാം ആരാധകരിൽ നിന്ന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരുന്നത്.
story highlight: khalid rahman next movie
















