തമിഴിലെ മാതൃകാദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമാ തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് താരജോഡികൾ ഇപ്പോഴിതാ സീഷെൽസിൽ അവധിക്കാലം ചിലവഴിക്കുകയാണ്. വെക്കേഷൻ ചിത്രങ്ങൾ ജ്യോതിക തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. നിരവധി ആരാധകരാണ് പോസ്റ്റിന് കമൻറ്റുകളുമായി എത്തിയത്.
From This 👇 to This 👇🤍#suriya #Jyothika pic.twitter.com/sLj281n9Br
— 𝓓𝓸𝓵𝓵𝔂 🤍 (@dollybiblio) June 28, 2025
ഹെലികോപ്റ്ററിൽ സീഷെൽസിലേക്ക് പോകുന്നതും ദ്വീപിലെ റിസോർട്ടിൽ ഇരുവരുമൊരുമിച്ച് സമയം ചെലവഴിക്കുന്നതും പുതിയ പോസ്റ്റിൽ കാണാം. ഇത്തവണ കുട്ടികളെ ഒപ്പം കൂട്ടാതെ താരദമ്പതികൾ മാത്രമാണ് അവധിക്കാലം ചെലവഴിക്കാൻ വിദേശത്തേക്ക് പറന്നത്.
What Anbuselvan told Maya in Kaakha Kaakha? That wasn’t just cinema. That was conviction. @Suriya_offl & jo 🤌❤️#Suriya pic.twitter.com/0o1SU500JC
— The Flicks (@Flicks_rithick) June 28, 2025
‘നിനക്കും എനിക്കും മാത്രമായി ഈ പറുദീസയിൽ മറ്റൊരു ദിനം’ കിഴക്കൻ ആഫ്രിക്കയിലെ സീഷെൽസിൽ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്. തങ്ങളുടെ യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങളുടെ കൊളാഷ് ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടത്. ഹെലികോപ്റ്ററിൽ ദ്വീപിലേക്ക് പറക്കുന്നത് മുതൽ ദമ്പതികൾ അവരുടെ പ്രണയനിമിഷങ്ങൾ ഒരുമിച്ചു പങ്കിടുന്നതുവരെയുള്ള വീഡിയോയാണ് ജ്യോതിക പങ്കുവച്ചത്.
ജ്യോതിക പങ്കുവച്ച വീഡിയോയ്ക്ക് കമന്റുമായി നിരവധി ആരാധകരാണ് എത്തുന്നത്. സൂര്യ ജ്യോതിക ദമ്പതികളുടെ ആദ്യകാല സൂപ്പർ ഹിറ്റ് സിനിമയായ ‘കാക്ക കാക്ക’യിലെ ‘ഉയിരിൻ ഉയിരേ’ എന്ന ഗാനം വീഡിയോയിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം. ‘ഉയിരിൻ ഉയിരേ’ എന്ന ഗാനരംഗത്തിലേതുപോലെയാണ് സൂര്യയുടെയും ജ്യോതികയുടെയും അവധിക്കാല ദൃശ്യങ്ങൾ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത സാൾട്ട് ആൻഡ് പെപ്പർ ഹോട്ട് ലുക്കിലാണ് വീഡിയോയിൽ സൂര്യയെ കാണുന്നത്. സ്പെഗറ്റി ബീച്ച്വെയർ ധരിച്ച ജ്യോതികയും പ്രായത്തെ വെല്ലുന്ന ലുക്കിലാണ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.