കഴിഞ്ഞ കുറച്ചുനാളുകളായി കൃഷ്ണകുമാറിന്റെ കുടുംബമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ദിയ കൃഷ്ണയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികൾ ചെയ്ത സാമ്പത്തിക തിരിമറി വാർത്തകളെല്ലാം മാധ്യമങ്ങളളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ഓഫിസിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെപ്പറ്റി തന്റെ പുതിയ വ്ലോഗിൽ മനസുതുറക്കുകയാണ് സിന്ധു കൃഷ്ണ
പെൺകുട്ടികൾ ഇത്രത്തോളം ക്രിമിനൽ ബുദ്ധിയുള്ളവരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്ന് സിന്ധു കൃഷ്ണ. ദിയ കൃഷ്ണ ഉപയോഗിച്ചുകൊണ്ടിരുന്ന തന്റെ കാറിൽ ഈ ജീവനക്കാരികൾ നിരവധി തവണ കയറിയിട്ടുള്ളതാണെന്നും അവർക്ക് പരിചിതമായ കാറിലാണ് തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചതെന്നും സിന്ധു കൃഷ്ണ പറയുന്നു. ജീവനക്കാരികളെ തട്ടിക്കൊണ്ടുപ്പോയി എന്ന കേസിൽ തനിക്കും കുടുംബത്തിനും ജാമ്യം കിട്ടിയപ്പോൾ സാമ്പത്തികത്തട്ടിപ്പ് കേസിൽ തങ്ങൾ കൊടുത്ത കേസിൽ ജീവനക്കാരികൾക്ക് ജാമ്യം കിട്ടിയിട്ടില്ല എന്നും സിന്ധു കൃഷ്ണ പറഞ്ഞു. സ്വന്തം ചാനലിൽ പങ്കുവച്ച വീഡിയോയിൽ കേസിന്റെ പുരോഗതിയെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സിന്ധു കൃഷ്ണ.
‘ഇന്നാണ് ദിയയുടെ ഓഫിസിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ ജാമ്യ വിധി വന്നത്. ആ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ ഞങ്ങൾക്ക് എല്ലാവർക്കും ജാമ്യം കിട്ടി. പക്ഷേ ഞങ്ങൾ കൊടുത്ത കേസിൽ അവർക്ക് ജാമ്യം കിട്ടിയില്ല. കുറെ ദിവസമായി എല്ലാവരും കേസിന്റെ വിവരം അന്വേഷിക്കുന്നുണ്ട്. അത് ഒന്നും ആയിട്ടില്ലായിരുന്നു അതാണ് പറയാത്തത്. ഇനി സ്വാഭാവികമായിട്ടും അവർ ഹൈക്കോടതിയിൽ അപ്പീൽകൊടുക്കുമായിരിക്കും. ആ പെൺകുട്ടികൾ പ്രസ് മീറ്റിൽ പറയുന്നത് കേട്ടിരുന്നില്ലെ ഞങ്ങൾ അവരെ കാറിൽ തട്ടിക്കൊണ്ടുപോയി എന്ന്. എന്റെ ഈ പാവപ്പെട്ട ഇന്നവ കാറിൽ അവരായിട്ട് കയറിയാണ് വന്നത്. ഈ കാർ എത്രയോ കാലമായിട്ട് ഉപയോഗികുന്നതാണ്. ഓസിയുടെ വീഡിയോസ് കാണുന്നവർ കണ്ടിട്ടുണ്ടാവും. ഓസിയുടെ പുതിയ കാർ കല്യാണത്തിനു വാങ്ങുന്നതിന് തൊട്ടുമുന്നേ വരെ ഓസി സ്ഥിരം ഓടിച്ചിരുന്ന കാർ ഇതാണ്.
അപ്പൊ ആ കുട്ടികൾ എത്രയെങ്കിലും പ്രാവശ്യം ഈ കാറിൽ കയറിയിട്ടുണ്ടാവും. ഇവര് പണ്ടൊക്കെ ഓഫിസിൽ വന്നൊന്നുമല്ല എടുത്തിരുന്നത് അത്, ഈ കാറിൽ എത്രയെങ്കിലും പ്രാവശ്യം ഓസിയുടെ കൂടെ അവർ പോയിട്ടുണ്ട്. സാധനങ്ങൾ എല്ലാം ഓഫിസിൽ കൊണ്ടുപോകുമ്പോൽ ഞാൻ അവിടെ എത്തിയിട്ട് വിളിക്കും അപ്പോൾ അവർ വന്നാണ് എടുത്തുകൊണ്ടു പോകുന്നത്. അവർക്ക് നന്നായി അറിയുന്ന കാർ ആണ് ഇത്. എന്തായാലും അവര് കുറേ തെറ്റുകൾ ചെയ്തു, അതൊക്കെ മറയ്ക്കാൻ അവർ എന്തൊക്കെയോ പറഞ്ഞതാണ്.
ഈ കേസ് വന്നപ്പോൾ ഇപ്പോൾ നാട്ടിൽ പലർക്കും നമ്മൾ എന്തൊക്കെ സൂക്ഷിക്കണം എന്നൊരു ധാരണ വന്നിട്ടുണ്ട്. പൊതുജനങ്ങൾ എല്ലാവരും ഈ ഒരു കേസ് ഒരു സ്റ്റഡി പോലെയാണ് നോക്കുന്നത്. ഇതൊരു പുതിയ അറിവായിരുന്നു പലർക്കും. ഇതുപോലെ ഫ്രോഡ് കാണിക്കാൻ താൽപര്യമുള്ള ആൾക്കാര്‍ എന്തായാലും ഇനിയും പലതും കണ്ടുപിടിക്കും എന്നാലും ഒരു പരിധിവരെ വരെ ആൾക്കാർ ഫ്രോഡ് ചെയ്യുന്നതിൽ ഒരു കുറവുണ്ടാകും. നമ്മളോട് ഒരുപാട് പേര് അവരുടെ അനുഭവങ്ങൾ വന്നു പറയാറുണ്ട്. ഇവിടെ ഞങ്ങൾക്ക് പരിചയമുള്ള ഒരു ബേക്കറിയിൽ ഉള്ള ഞങ്ങളുടെ സുഹൃത്ത്
വിളിച്ചിട്ട് പറഞ്ഞു അവരുടെ മെഡിക്കൽ കോളജിലുള്ള ഒരു ബേക്കറിയിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായി എന്ന്. പക്ഷേ പണം എല്ലാം അവരുടെ അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് കിട്ടി. ഇതുപോലെ വീട് വയ്ക്കാനും, ലണ്ടനിലോട്ട് സഹോദരനെ വിടാനും, പണയം എടുക്കാനും ഒന്നും അവർ പണം ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് എളുപ്പമായിട്ട് പിടിക്കാൻ പറ്റി.
വിനീത ദിവ്യ എന്ന കുട്ടികൾ ഞങ്ങളുടെ ഇഷാനിയെക്കാൾ ഇളയതാ, ഇവർക്കൊക്കെ ആരെങ്കിലും പറഞ്ഞു കൊടുത്തതാകും പ്രസ് മീറ്റിൽ ഇങ്ങനെ വന്നു പറയണമെന്ന്. എന്നാലും ഇത്രയും ക്രിമിനൽ മനസ്സുള്ളവരാണല്ലോ അവർ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എന്തെങ്കിലുമൊക്കെ എടുത്തോട്ടെ പക്ഷേ ഇത്രയും ലക്ഷങ്ങൾ മോഷണം നടത്തിയിട്ട് ഒരു കൂസലും ഇല്ലാതെ ഇങ്ങനെ കള്ളം പറയുന്നത് കണ്ടിട്ട് അതിശയമാണ് തോന്നുന്നത്. വിനീത എന്ന് പറഞ്ഞ കുട്ടി പറയുകയാണ് ഞാൻ അവരുടെ ഡ്രെസ്സിനെപ്പറ്റിയും മൊബൈലിനെപ്പറ്റിയുമൊക്കെ ചോദിച്ചെന്ന്. സത്യമായിട്ടും അവർ ഏതു മൊബൈൽ ആണ് ഉപയോഗിക്കുന്നതെന്ന് പോലും എനിക്കറിയില്ല. ഇതൊക്കെ കഴിഞ്ഞിട്ട് എനിക്ക് അവരെയൊക്കെ ഒന്ന് കാണണം എന്നുണ്ട്. ഈ കുട്ടികൾ ഇറങ്ങി പോകുന്ന സമയത്ത് കിച്ചു ഞങ്ങളുടെ ഓഫിന്റെ മുകളിൽ ഇരിക്കുവായിരുന്നു. ഞാനും അമ്മു ഒക്കെയാണ് താഴെ നിൽക്കുന്നത്. ഇറങ്ങി പോകുന്ന ഒരു വിഷ്വൽ ഉണ്ടല്ലോ അത് അമ്മു എടുത്തതാണ്. ഞാനാണ് അവിടെന്ന് സംസാരിച്ചുകൊണ്ട് നിന്നത്. കിച്ചു ആ ഏരിയയിൽ പോലും ഇല്ലായിരുന്നു. എന്തൊക്കെ കള്ളങ്ങളാ ഈ പിള്ളേര് പറഞ്ഞത്. വിനീതയുടെ ഭർത്താവ് ആദർശ് പറയുന്നതുകൊണ്ട് പൈസ കൊണ്ടുവന്നില്ലെങ്കിൽ ഞങ്ങൾ ഇവരെ കൊല്ലും അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറഞ്ഞെന്നു. ഇതൊക്കെ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണോ.
ഈ വിഷയം ഞങ്ങളുടെ ഓഫിസിലോട്ട് കുട്ടികളെ കൊണ്ടു വരാതെ ഓസിയുടെ ഫ്ലാറ്റിന്റെ അവിടെ ഡീൽ ചെയ്യേണ്ടതേ ഉണ്ടായിരുന്നുള്ളു. പക്ഷേ അവിടെ ഈ സംസാരം കുറച്ച് കൂടിയപ്പോ അവിടെ ഉള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആക്കണ്ട എന്ന് വച്ചിട്ട് വാ നമുക്കൊന്ന് ഓഫിസിലോട്ട് പോകാം എന്നുപറഞ്ഞ് വന്നത്. ഞങ്ങടെ എത്രയോ വീഡിയോസിൽ ആ ഓഫിസ് കാണിച്ചിട്ടുണ്ട്. അതുപോലെ വിനീതക്കും ദിവ്യക്കും എത്ര പരിചയമുള്ള കാറാണ് ഞങ്ങളുടേത്. എന്നിട്ടും അതിൽ ഒക്കെ തട്ടിക്കൊണ്ടുപോയി എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇവരൊക്കെ ഇത്രയും ക്രിമിനൽ മനസ്സുള്ളവരാണല്ലോ എന്ന് ആലോചിച്ചുപോവുകയാണ്’, സിന്ധു കൃഷ്ണ പറയുന്നു.