റെസ്റ്ററന്റിലെത്തി എല്ലാവരുടേയും ബില്‍ തുക കൊടുത്ത് ഹൃദയം കീഴടക്കി ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇപ്പോഴത്തെ സോഷ്യൽ മീഡിയ താരമാണ് രാജകുമാരൻ. ദുബായ് മാളിലുള്ള ലാ മെയ്‌സണ്‍ അന്നി എന്ന റെസ്റ്ററന്റിലെത്തിയ രാജകുമാരന്‍ അവിടെ ഭക്ഷണം കഴിക്കുകയായിരുന്ന എല്ലാവരുടേയും ബില്‍ തുക കൊടുത്തുവെന്ന് പറയുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
‘ഞാന്‍ ദുബായ് മാളിലെ ലാ മെയ്‌സണ്‍ അന്നി എന്ന റെസ്റ്ററന്റിലാണുള്ളത്. ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍ ഈ റസ്റ്ററന്റിലേക്ക് ഉച്ചഭക്ഷണത്തിനായി വന്നു. ഇപ്പോള്‍ വെയിറ്റര്‍ വന്ന് ഞങ്ങളോട് പറഞ്ഞു, ‘അദ്ദേഹം ഉച്ചഭക്ഷണത്തിനായി നേരത്തേ വന്നിരുന്നു. റെസ്റ്ററന്റിലുള്ള എല്ലാവരുടേയും ബില്‍ അദ്ദേഹം കൊടുത്തിട്ടുണ്ട്’ എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ഇതാണ് ഞങ്ങളുടെ രാജകുമാരന്‍ എന്ന കുറിപ്പിനൊപ്പമാണ് യുവതി വീഡിയോ പങ്കുവെച്ചത്.
രജകുമാരന്റെ ഇത്തരത്തിലുള്ള പ്രവർത്തികളെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. ഇതിനായി ഏകദേശം 25,000 ദിര്‍ഹത്തിനും 30,000 ദിര്‍ഹത്തിനും ഇടയിലുള്ള തുകയാണ് രാജകുമാരൻ ചിലവാക്കിയിരിക്കുന്നത്.
STORY HIGHLIGHT: dubai crown prince