തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) ഒന്നാം വർഷ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. മുഖ്യ അലോട്ട്മെന്റിൽ ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും തിങ്കൾ വൈകിട്ട് 4 വരെ അപേക്ഷിക്കാം.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാനും സൗകര്യമുണ്ട്.
ഹയർ സെക്കൻഡറി തലത്തിലെ എൻഎസ്ക്യുഎഫ് അധിഷ്ഠിതമായ 43 കോഴ്സുകളിലാണ് പ്രവേശനം. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. വെബ് സൈറ്റ്: https://admission. vhseportal.kerala.gov.in