തെന്നിന്ത്യയിലെ സൂപ്പർ താരമായ സാമന്ത അഭിനയത്തിലും വ്യക്തി ജീവിതത്തിലും ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള താരമാണ്. ഇപ്പോഴിതാ തന്നെ രോഗിയെന്നും മെലിഞ്ഞവളെന്നും വിളിച്ച് പരിഹരിക്കുന്നവർക്കുള്ള ചുട്ട മറുപടിയുമായി നടി സാമന്ത റൂത്ത് പ്രഭു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം പരിഹാസങ്ങൾക്കുള്ള മറുപടിയുമായി എത്തിയത്. ഇത്തരം പരിഹാസങ്ങൾക്കുള്ള മറുപടിയുമായി സാമന്ത എത്തുന്നത് ആദ്യ സംഭവമല്ല.
‘കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ. ആ വരികൾക്കിടയിൽ വായിക്കുക’ സാമന്ത കുറിച്ചു. കുറിപ്പിനൊപ്പം വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. നേരത്തെ മയോസൈറ്റിസുമായി താൻ പോരാടുന്നതിനെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു സാമന്ത.
മയോസൈറ്റിസ് എന്ന രോഗത്തിനെതിരെയുള്ള പോരാട്ടത്തിനിടയിലും അഭിനയത്തിൽ തിളങ്ങി നിൽക്കുകയാണ് സാമന്ത. സംവിധായകരായ രാജ് ആൻഡ് ഡി കെ-യുടെ ‘സിറ്റാഡെൽ: ഹണി ബണ്ണി’ എന്ന പരമ്പരയാണ് താരത്തിന്റേതായി അവസാനമായി എത്തിയത്.
STORY HIGHLIGHT: samantha react body shaming comment