ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുന:സംഘടനക്ക് മുന്നോടിയായാണ് ഇന്ന് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതില്‍ വിവാദമുണ്ട്. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
യുവമോര്‍ച്ച-മഹിളാമോര്‍ച്ച ഭാരവാഹികളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ടാലന്റ് ഹണ്ട് നടത്തിയതിലും ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. മുരളീധര പക്ഷം പ്രശ്നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കാനിടയുണ്ട്.
നിലമ്പൂരില്‍ 53 വോട്ട് കൂടിയെങ്കിലും ആദ്യം മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചതിലടക്കം പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്.