ഹൃദു ഹാറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്‌സാസ് ടൈഗര്‍’ ചിത്രത്തിന്റെ പ്രഖ്യാപന വിഡിയോ റിലീസ് ചെയ്തു. ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് വിഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. സെല്‍വകുമാര്‍ തിരുമാരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും സെല്‍വകുമാര്‍ തിരുമാരന്‍ തന്നെയാണ്.
View this post on Instagram
ഫാമിലി പടത്തിന്റെ നിർമാതാക്കളായ യുകെ സ്ക്വാഡിന്റെ ബാനറിലാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെൽവ കുമാർ തിരുമാരൻ എന്നിവരാണ് നിർമാതാക്കൾ. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’, ‘മുറ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ഹൃദു ഹാറൂണ്‍.
STORY HIGHLIGHT: hridhu haroons texas tiger movie announcement