കറുത്ത മുന്തിരി 250 ഗ്രാം (4 ഗ്ലാസ് മുന്തിരി സോഡ ഉണ്ടാക്കാൻ)
വെള്ളം 1/2 ലിറ്റർ
നാരങ്ങ നീര് 1 ടീസ്പൂൺ
പഞ്ചസാര 1/2 കപ്പ്
സോഡ
ഐസ് ക്യൂബുകൾ
മുന്തിരിയും വെള്ളവും കൂടി 15 മിനിറ്റ്സ് വേവിക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കി തീ ഓഫ് ആക്കുക.
ഇത് ചൂട് ആറിയത്തിന് ശേഷം മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം അരിച്ചെടുക്കുക.
ഇനി ഒരു ഗ്ലാസിൽ ഐസ് ചേർത്തതിന് ശേഷം അരിച്ചു വച്ചിരിക്കുന്ന ജ്യൂസ് നിന്നും 1/2 കപ്പ് ജ്യൂസ് അതിലേക്കു ഒഴിച്ച് 1 tsp ലെമൺ ജ്യൂസും ചേർത്തിളക്കുക. ഇനി ഇതിലേക്ക് സോഡാ ഒഴിക്കുക.
മുന്തിരി സോഡാ റെഡി
















