മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹലോ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. ചിത്രത്തില്‍ നടി സംവൃത സുനില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടി സംവൃത. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
സംവൃത സുനിലിന്റെ വാക്കുകള്‍….
‘ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉള്ളൂ ചെയ്യാന്‍ പറ്റുമോയെന്ന് എന്നോട് ചോദിച്ചു. മോഹന്‍ലാലിന്റെ ഒരു സിനിമയില്‍ ഒരു പാട്ടിലും ക്ലൈമാക്‌സിലും മാത്രമേ വരുന്നുള്ളു എങ്കിലും ഞാന്‍ വളരെ ഹാപ്പി ആയിരുന്നു. ഞാന്‍ ഉടനെ പോയി ഒരു ദിവസം ഷൂട്ട് ചെയ്തു. ഫോട്ടോ ആയി കഥയില്‍ ഉടനീളം എന്റെ പ്രസന്‍സ് ഉണ്ടാകുമെന്ന് ഞാന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കരുതിയത് അതെല്ലാം ആ പാട്ടിന് വേണ്ടി മാത്രമുള്ളത് എന്നാണ്’.
മോഹന്‍ലാല്‍,പാര്‍വതി മെല്‍ട്ടണ്‍, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മധു, സലിം കുമാര്‍, സൈജു കുറുപ്പ്, ഗണേഷ് കുമാര്‍ തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് ഹലോ. ജോയ് തോമസ് ശക്തികുളങ്ങര നിര്‍മിച്ച സിനിമയ്ക്കായി തിരക്കഥയൊരുക്കിയതും റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു. 2007 ലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയായിരുന്നു ഹലോ.