മൊബൈല്‍ മോഷണക്കേസില്‍ റെയില്‍വേ പോലീസ് പിടികൂടിയ പ്രതി കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ജയിൽ ചാടി. അസം സ്വദേശി അമിനുള്‍ ഇസ്‌ളാം ആണ് ജയില്‍ ചാടിയത്.
യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച അമിനുള്‍ ഇസ്‌ളാമിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് റെയില്‍വേ പോലീസ് പിടികൂടിയത്. തുടർന്ന് കോട്ടയത്ത് എത്തിച്ച ഇയാളെ കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജയിലിൽ എത്തിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ ഇയാൾ ജയിൽ ചാടുകയായിരുന്നു.
STORY HIGHLIGHT: accused escapes from jail