നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ ഇപ്പോള്‍ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് .ഇതിനിടെ, താന്‍ പ്രസവിച്ചെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ദിയ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും രംഗത്തെത്തിയിരിക്കുകയാണ്.
ദിയയുടെ വാക്കുകള്‍….
ഓണ്‍ലൈന്‍ വാര്‍ത്ത കണ്ട് താന്‍ പ്രസവിച്ചോ എന്നറിയാന്‍ അശ്വിന്റെ അമ്മ പോലും വിളിച്ചു. ദിയ പ്രസവിച്ച കാര്യം എന്റെയടുത്ത് എന്താ പറയാത്തത് എന്ന് ചോദിച്ചു. അവളെന്റെ സൈഡില്‍ ഇരുന്ന് വണ്ടി ഓടിക്കുകയാണ്, ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോള്‍ ഞാന്‍ പറയാം എന്നാണ് അശ്വിന്‍ മറുപടി നല്‍കിയത്”.
”കുവൈത്തില്‍ നിന്ന് സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, കിച്ചു എന്റടുത്ത് പറഞ്ഞില്ലല്ലോ, കലക്കി, സോഷ്യല്‍ മീഡിയയിലൊക്കെ വന്നു കേട്ടോ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ ഓസി അവിടെ ഇരിക്കുന്നു. അവള്‍ക്ക് ഇപ്പോഴും വയറില്ലേ എന്നൊന്ന് നോക്കി. ഞാനറിയാതെ പ്രസവിച്ചോ എന്ന് അറിയണമല്ലോ”, എന്ന് കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രസവിച്ച് കൊച്ചിനെ സ്‌കൂളിലാക്കിയെന്നായിരുന്നു വീഡിയോ എടുത്ത സിന്ധു കൃഷ്ണകുമാറിന്റെ മറുപടി.
View this post on Instagram