സീ കേരളം ചാനലിലെ മ്യൂസിക്ക് പ്രോഗ്രാമിലൂടെയാണ് സിത്താര-വിധു പ്രതാപ് കോംമ്പോ മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങിയത്. സൗഹൃദത്തെ ചേർത്തു നിർത്തി ഇരുവരും ഇടപെടുന്ന രീതിയും സംസാരവും എല്ലാം ആഴമായ വ്യക്തിബന്ധത്തെയും സൗഹൃദത്തെയും തന്നെയാണ് അടയാളപ്പെടുത്തുന്നത്. സഹോദരങ്ങൾ എന്ന കണക്കെ പെരുമാറുന്ന ഇരുവരുടെ ഡ്യുയറ്റ് സോങ്ങുകളും മികച്ചത് തന്നെ. ഇപ്പോഴിതാ സിത്താരയ്ക്ക് ജഡന്മദിനാശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് വിധു പ്രതാപ്. ഫേസ് ബുക്കിലൂടയായിരുന്നു ബർത്തഡേ പോസ്റ്റ് പങ്കുവെച്ചത്.
ഞങ്ങൾ പാവം ഗായകരുടെ ഇടയിലെ ഒരേ ഒരു മദർ തെരേസ… അല്ല… മദർ സിതാരയെന്നും ഒരുപക്ഷെ നീ ഇല്ലായിരുന്നേൽ… ഹോ! കണ്ണുകൾ നിറയുന്നത് കൊണ്ട് ബാക്കി ടൈപ്പ് ചെയ്യാനും കഴിയുന്നില്ലല്ലോ എന്നും തമാശ രൂപേണെയാണ് താരത്തിന്റെ പോസ്റ്റ്. ഹൃസ്വമായ പോസ്റ്റിനൊടുവിലായി നിന്റെ പിറന്നാൾ ദിവസം ഞാൻ നിന്നെ പറ്റി നല്ലത് എഴുതിയില്ലേൽ, ചിലപ്പോ എന്റെ പിറന്നാളിന് നീ എന്നെ പറ്റിയുള്ള സത്യങ്ങൾ എഴുതുമെന്നും വിധു പ്രതാപ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം….
സിത്തു..നീ ഒരു മാലാഖ കുഞ്ഞാണ്. ചുറ്റുമുള്ളവരെ കനിഞ്ഞു സഹായിക്കുന്ന, ഞങ്ങൾ പാവം ഗായകരുടെ ഇടയിലെ ഒരേ ഒരു മദർ തെരേസ… അല്ല… മദർ സിതാര…. അങ്ങനെ വിളിച്ചോട്ടെ..?
ഒരുപക്ഷെ നീ ഇല്ലായിരുന്നേൽ… ഹോ! കണ്ണുകൾ നിറയുന്നത് കൊണ്ട് ബാക്കി ടൈപ്പ് ചെയ്യാനും കഴിയുന്നില്ലല്ലോ സിത്തുവേ.. (നിന്റെ പിറന്നാൾ ദിവസം ഞാൻ നിന്നെ പറ്റി നല്ലത് എഴുതിയില്ലേൽ, ചിലപ്പോ എന്റെ പിറന്നാളിന് നീ എന്നെ പറ്റിയുള്ള സത്യങ്ങൾ എഴുതും!!!) പിറന്നാൾ ആശംസകൾ മാലാഗേ….
content highlight: Sithara Krishnakumar