നടൻ സുരേഷ് ഗോപിയുടെ ഇളയ മകനാണ് മാധവ് സുരേഷ്. സിനിമാ ലോകത്തേക്ക് നടന്നു തുടങ്ങിയ മാധവ് സിനിമയ്ക്കപ്പുറമായി സ്വീകരിക്കുന്ന വിഭിന്ന നിലപാടുകളാൽ പ്രേഷക പ്രീതി സ്വന്തമാക്കിയ താരമാണ്. പ്രൈവറ്റ് ബസുകളുടെ അമിത വേഗതയെ കുറിച്ച് താരം പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ വിവാദ പരാമാർശങ്ങളെയും താരം പിന്തുണച്ച് രംഗത്ത് എത്തിയതും ചർച്ചയായിരുന്നു.
ഇപ്പോഴിതാ സിനിമാമേഖലയിലേക്ക് കാലുവെച്ച ഉടനെ തന്നെ എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാനും അഭിപ്രായങ്ങള്‍ രൂക്ഷമായി തന്നെ പ്രകടിപ്പിക്കാനും കഴിയുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാധവ്. മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആരാണ് എന്നുളളത് മാറ്റാനാകില്ലെന്നും എന്റെ നിലപാട് വെള്ളം ചേർക്കാതെ ഞാനെവിടെയും പറയുമെന്നും മാധവ് കൂട്ടിചേർത്തു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാധവിന്റെ പ്രതികരണം.
മാധവ് സുരേഷ് പറയുന്നു…..
എന്ത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പ്രശ്‌നമാണ്. നമ്മളെ വിമർശിക്കാനും താഴെയിടാനും എപ്പോഴും ആളുകളുണ്ടാകും. മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആരാണ് എന്നുളളത് മാറ്റാനാകില്ല.
എന്റെ ഈ പേഴ്‌സണാലിറ്റി കാരണം ആരെങ്കിലും ഒഫൻഡാകുകയാണെങ്കിൽ ഐ ആം നോട്ട് സോറി, ഇതാണ് ഞാൻ. കുറച്ച് കഴിഞ്ഞ് ഒന്നൂടെ സെറ്റ് ആയിട്ട് ഇങ്ങനെ ആവാം എന്നൊക്കെ ചിന്തിക്കാൻ എനിക്ക് പറ്റില്ല. എന്റെ പേഴ്‌സണലിറ്റി വെച്ച് എനിക്കൊരു റബ്ബർ സ്റ്റിങ് കളിക്കാൻ പറ്റില്ല.
ഇതാണ് ഞാൻ, ഇങ്ങനെ തുടരാനാണ് ഞാൻ താത്പര്യപ്പെടുന്നത് ആർക്കേലും ഇഷ്ടടമല്ലെങ്കിൽ ഞാൻ പറഞ്ഞ പോലെ ഐ ആം നോട്ട് സോറി.
content highlight: Madhav Suresh