Celebrities

എന്നെ ആർക്കും വേണ്ട! എല്ലാവര്‍ക്കും അവനെ മതി; വിഷ്ണു ഉണ്ണികൃഷ്ണനെതിരെ തുറന്ന് പറച്ചിലുമായി ബിബിന്‍ ജോര്‍ജ് | Bibin George

ഇരുവരും തമ്മിലുള്ള സൗഹൃദവും സ്നേഹവുമാണ് എല്ലാ വിജയങ്ങൾക്കും മുന്നേറ്റത്തിനും കാരണമെന്ന് പകൽപോലെ വ്യക്തമാണ്.

ഏറെ ജനപ്രീതിയുള്ള കോംമ്പോയാണ് വിഷ്ണു- ബിബിൻ ജോർജ് കൂട്ടുക്കെട്ട്. അമർ അക്ബർ ആന്റണി എന്ന സിനിമയുടെ തിരക്കഥ നിർവഹിച്ച് സിനിമാലോകത്തേക്ക് കാലെടുത്ത് വെച്ച ഇരുവരെയും പിന്നീടൊരിക്കലും മലയാള സിനിമ കൈവിട്ടിട്ടില്ല. കട്ടപ്പനയിലെ ഹൃതിക് റോഷൻ, ബോബ്കഥ എന്നിങ്ങനെ ഇരുവരുടെയും സൗഹൃദത്തിൽ പിറവിയെടുത്ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്.

ഇരുവരും തമ്മിലുള്ള സൗഹൃദവും സ്നേഹവുമാണ് എല്ലാ വിജയങ്ങൾക്കും മുന്നേറ്റത്തിനും കാരണമെന്ന് പകൽപോലെ വ്യക്തമാണ്. സ്നേഹത്തിന് അല്ലാതെ വേറെന്തിന് ഇത്രമാത്രം മനുഷ്യരെ തമ്മിൽ ഒന്നിച്ചു ചേർക്കാൻ കഴിയുന്നത്. മിമിക്രി വേദികളിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. തിരക്കഥയെഴുതി കയ്യടി നേടിയ ശേഷമാണ് ഇരുവരും അഭിനേതാക്കളാകുന്നതും നായകന്മാരാകുന്നതും. എന്നാല്‍ ഒരു ഘട്ടത്തില്‍ എല്ലാവര്‍ക്കും വിഷ്ണുവിനെ മതിയായിരുന്നു, തന്നെ വേണ്ടായിരുന്നു എന്നാണ് ബിബിന്‍ പറയുന്നത്. ഓൺലൈന് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിബിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിബിൻ ജോർജിന്റെ വാക്കുകൾ ഇങ്ങനെ……

അവന്‍ എന്നെ കൈ ചേര്‍ത്തു പിടിച്ച് നടത്തിയിട്ടുള്ളവനാണ്. ഞങ്ങള്‍ എല്ലായിടത്തും ഒരുമിച്ച് നടന്നിരുന്നവരാണ്. നടന്‍ ആയ ശേഷവും അവനെ വിളിക്കുന്ന ഉദ്ഘാടനങ്ങള്‍ക്ക് കൊണ്ടു പോകും. സത്യത്തില്‍ എന്നെ അവര്‍ക്ക് വേണ്ട. അവര്‍ ഫോണിലൂടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവരെ പറഞ്ഞിട്ടും കാര്യമില്ല. അവന്‍ കൂടിയുണ്ടെന്ന് പറയുമ്പോള്‍, വേണ്ട വേണ്ട നിങ്ങള്‍ മാത്രം മതിയെന്നാകും പറയുക. അവര്‍ക്കത് അധിക ചെലവാണ്.

അതിനാല്‍ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അത് മനസിലാക്കി വിഷ്ണുവിനോട് പറഞ്ഞു, ഇനി നീ നിന്റെ വഴിക്ക് പൊക്കോളൂ. ഞാന്‍ എന്നെങ്കിലും ആ വഴിക്ക് വരും. അതെനിക്ക് ഉറപ്പുണ്ട്!’ ബിബിന്‍ പറയുന്നു. ആ വാക്കുകള്‍ ശരിയാകാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല. ബിബിനെ തേടി അവസരങ്ങളെത്തി, പിന്നാലെ നായകനുമായി.’

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ നമ്മുടെ പടമായിട്ടേ കൂട്ടു. അതിന് ശേഷം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയില്‍ ദിലീപിനെ തല്ലുന്നൊരു സീനുണ്ടായിരുന്നു. ഒറ്റ സീന്‍ മാത്രം. അത് കണ്ടിട്ട് റാഫി എന്നെ ഫഹദിന്റെ വില്ലനായി റോള്‍ മോഡല്‍സിലേക്ക് വിളിക്കുന്നത്.

റോള്‍ മോഡല്‍സിലെ ഫൈറ്റ് കണ്ടിട്ടാണ് ബിഞ്ചുവും സുനില്‍ കര്‍മയും ഒരു പഴയ ബോംബ് കഥ എന്ന സിനിമയുടെ തിരക്കഥയെഴുതുന്നത്. എല്ലാം കണക്ടഡ് ആണ്. ആ ബോംബ് കഥയാണ് എന്റെയടുത്ത് വരുന്നത്. ഞാനത് ഷാഫിയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ഞാന്‍ നായകനാകുന്നത്.

content highlight: Bibin George