അടുത്തിടെയായിരുന്നു നടിയും അവതാരകയുമായ ആര്യ ബഡായിയും ബിഗ്‌ബോസ് താരവും ആര്‍ജെയുമായ സിബിന്‍ ബെഞ്ചമിനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധര്‍. ഇപ്പോഴിതാ സിബിന്റെ പിറന്നാള്‍ ദിനത്തില്‍ ആര്യ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം….
”എന്റെ പങ്കാളിക്ക്, ഖുഷിയുടെ ഡാഡ്സില്ലക്ക്, ജന്മദിനാശംസകള്‍… എന്തൊക്കെ സംഭവിച്ചാലും, അതിന്റെ അവസാനം, ഞാന്‍ നിന്നിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു.. എന്റെ വീടാണ് നീ.. സമാധാനവും സ്‌നേഹവും നല്‍കുന്ന ഇടം… ഇങ്ങനെയായിരിക്കുന്നതിന് നന്ദി”.
തന്റെ എല്ലാമെല്ലാമാണ് സിബിനെന്നും തന്നെയും ഖുഷിയെയും ഒപ്പം കൂട്ടാന്‍ കാണിച്ച മനസിന് ഒരായിരം നന്ദിയെന്നും വീഡിയോയ്‌ക്കൊപ്പമുള്ള വോയ്‌സ് ഓവറില്‍ ആര്യ പറയുന്നുണ്ട്. എത്രയൊക്കെ വഴക്കിട്ടാലും എല്ലാത്തിനുമൊടുവില്‍ താന്‍ തിരികെയെത്താന്‍ ആഗ്രഹിക്കുന്ന തന്റെ കംഫര്‍ട്ടബിള്‍ സ്‌പേസ് തന്നെയാണ് സിബിനെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. തന്റെ ഉറ്റ സുഹൃത്തും പാര്‍ട്ണര്‍ ഇന്‍ ക്രൈമും തന്റെ ലോകവും ലോകത്തിലെ ഏറ്റവും കൂള്‍ ആയ അച്ഛനുമാണ് സിബിനെന്നും ആര്യ വീഡിയോയില്‍ പറയുന്നു.