മുംബൈയിലെ ഫ്ലാറ്റിൽ പുറംലോകവുമായി അടുപ്പമില്ലാതെ നാല് വർഷം ദുരിത പൂർണമായ ജീവിതം നയിച്ച അനൂപ് കുമാർ നായർ എന്നയാളെ സന്നദ്ധ സംഘടനയായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് പ്രവർത്തകർ പൻവേലിലെ ആശ്രമത്തിലേക്ക് മാറ്റി.
വി.പി. കൃഷ്ണൻ നായരുടെയും വ്യോമസേനയിൽ ജോലി ചെയ്തിരുന്ന പൊന്നമ്മ നായരുടെയും മകനായിരുന്നു അനൂപ് കുമാർ. ആറുവർഷത്തിനിടെ അനൂപിന്റെ മാതാപിതാക്കൾ മരിച്ചിരുന്നു. 20 വർഷം മുൻപ് അനൂപിന്റെ മൂത്ത സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. കൂടാതെ ആറുവർഷത്തിനിടെ ഇദ്ദേഹത്തിന്റെ മാതാപിതാക്കളും മരിച്ചു. തുടർന്ന് കടുത്ത വിഷാദത്തിലെത്തപ്പെട്ട അനൂപ് സുഹൃത്തുക്കളിൽ നിന്നും അയാൾക്കറിൽ നിന്നും ഒഴിഞ്ഞ് മാറി ഏകാന്ത ജീവിതം നയിക്കുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി പുറംലോകവുമായി യാതൊരു അടുപ്പവുമില്ലാതെ പുറത്തിറങ്ങാതെ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത് ഫ്ലാറ്റിലെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇയാൾ ഇത്രെയും നാൾ കഴിഞ്ഞിരുന്നത്. വീട്ടിൽ നിന്നുയരുന്ന ദുർഗന്ധവും വീട്ടിലെ വൃത്തിഹീനമായ അന്തരീക്ഷവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് സന്നദ്ധ പ്രവർത്തകരെ വിവരം അറിയിക്കുന്നത്.
Anup Kumar Nair from Juinagar disconnected from the world —
No calls. No visitors. No stepping out.
Only survival through online food orders. pic.twitter.com/xhWBNitoIY— SachTheReality (@RealitySach) June 30, 2025
‘എന്റെ അച്ഛനും അമ്മയും പോയി. സഹോദരൻ പോയി. സുഹൃത്തുക്കളാരും ബാക്കിയില്ല. ആരോഗ്യവും നല്ല അവസ്ഥയിലല്ല. അതുകൊണ്ട് പുതിയ തുടക്കത്തിന് ഒരു സാധ്യതയുമുണ്ടായിരുന്നില്ല.’ അനൂപ് പറഞ്ഞതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ എത്തിയപ്പോൾ അനൂപ് വാതിൽ തുറക്കാൻ വിസമ്മതിച്ചെങ്കിലും ഇവർ തള്ളി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു.
STORY HIGHLIGHT: Techie Found Living Alone For 3 Years