തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് കീര്‍ത്തി സുരേഷ്. തുടക്കം മലയാളത്തിൽ ആണെങ്കിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകൾ നടി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ആഗ്രഹം നടന്‍ അജിത്തിനോടൊപ്പം അഭിനയിക്കണം എന്നതാണെന്ന് തുറന്നു പറയുകയാണ് താരം.
ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി മനസ് തുറന്നത്.‘സഹോദരിയായിട്ടോ? അജിത്ത് സാറിന്റെ കൂടെ സഹോദരിയായിട്ട് എങ്ങനെ അഭിനയിക്കും? വേണ്ട. അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക. അജിത്ത് സാറിന്റെ കൂടെ അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
പക്ഷെ അനിയത്തിയായി വേണ്ട. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം. എന്നാല്‍ അത് പെയറായിട്ട് മതി. ഞാന്‍ സത്യത്തില്‍ അജിത്ത് സാറിനെ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു കണ്ടത്. അന്ന് അണ്ണാത്തൈയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു.
സാര്‍ അപ്പോള്‍ വേറെ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിന് വന്നതായിരുന്നു. ആ സമയത്ത് എന്റെ റൂമിന്റെ ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. സാര്‍ പെട്ടെന്ന് അതുവഴി കടന്നു പോകുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തെ കണ്ടതും ഞാന്‍ പിന്നാലെ ഓടി.
ആ സമയത്ത് അജിത്ത് സാര്‍ അസിസ്റ്റന്റിനോട് ‘ആരാണ് ആ മുറിയില്‍? പരിചയമുള്ള ആരോ ആണെന്ന് തോന്നുന്നു’ എന്നോ മറ്റോ പറയുകയായിരുന്നു. കൃത്യം ആ സമയത്ത് തന്നെയാണ് ഞാന്‍ സാറിന്റെ അടുത്തേക്ക് വന്നത്. ഞങ്ങള്‍ പരസ്പരം ഹായ് പറയുകയും സംസാരിക്കുകയും ചെയ്തു.
അന്നായിരുന്നു ഞാന്‍ ആദ്യമായി അദ്ദേഹത്തെ അത്രയും അടുത്ത് കാണുന്നത്. ശാലിനി മാം അമ്മയുടെ കൂടെ ഒരുപാട് അഭിനയിച്ചിട്ടുണ്ട്. അതുപോലെ എന്റെ അച്ഛനെ അവര്‍ക്ക് അറിയാം. ശാലിനി മാമുമായി അങ്ങനെയൊരു കണക്ഷന്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് അജിത്ത് സാറുമായി കുറച്ച് സംസാരിക്കാന്‍ സാധിച്ചു,’ കീര്‍ത്തി സുരേഷ് പറയുന്നു.