തെന്നിന്ത്യൻ സിനിമയുടെ എക്കാലത്തെയും താരറാണിയാണ് തൃഷ കൃഷ്ണൻ. ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു അഭിമുഖ വീഡിയോയുമായി എത്തിയിരിക്കുകയാണ് ആരാധകർ. വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ തൃഷ പങ്കുവച്ചൊരു ആഗ്രഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
2004ല്‍ താരം നല്‍കിയ അഭിമുഖ വീഡിയോ അഞ്ച് വര്‍ഷം മുമ്പ് സണ്‍ ടിവി യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇനി എന്താകണം എന്ന അവതാരകന്റെ ചോദ്യത്തോട് മുഖ്യമന്ത്രിയാകണം എന്നാണ് താരം നൽകിയ മറുപടി. സത്യമാണോ ഈ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അടുത്ത പത്ത് വര്‍ഷം കഴിഞ്ഞ് നോക്കിക്കോ എന്ന് ആത്മവിശ്വാസത്തോടെയാണ് താരം പറയുന്നതും. ഈ ഭാഗങ്ങളാണ് ആരാധകർ ഇപ്പോൾ കുത്തിപൊക്കിയിരിക്കുന്നത്.
എന്നാൽ വിജയ്‌ക്കൊപ്പം പിന്തുടര്‍ന്ന് തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ. നേരത്തെയും ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.
STORY HIGHLIGHT: trisha old video gets viral