രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ പ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘രാമായണ’. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘രാമായണ’ പൂർത്തിയായി. ചിത്രീകരണത്തിന്റെ അവസാന ദിവസം
ലൊക്കേഷനിൽ വികാരഭരിതനായി നടൻ രൺബീർ കപൂർ.
“ശ്രീരാമന്റെ വേഷം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇത്ര വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് എനിക്കൊരു ബഹുമതിയാണ്. ഈ യാത്രയുടെ അവസാനം, വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ് ”- രൺബീർ പറഞ്ഞു.
സായ് പല്ലവി (സീത), യഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബേ (ലക്ഷ്മണൻ), ലാറ ദത്ത (കൈകേയി), കാജൽ അഗർവാൾ (മണ്ഡോദരി), രാകുൽ പ്രീത് സിങ് (ശൂർപ്പണക) എന്നിവർ ഉൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ആദ്യ ഭാഗം 2026 ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും. ഈ മാസം മൂന്നിന് ചിത്രത്തിന്റെ ലുക്ക് പോസ്റ്റർ പുറത്തുവരുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.